- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെഡറിലൂടെ വിജയ ഗോൾ കുറിച്ച് അലൻ കോസ്റ്റ; ഡ്യൂറന്റ് കപ്പ് ബെംഗളൂരു എഫ്.സിക്ക്; മുംബൈ സിറ്റി എഫ്സിയെ കീഴടക്കിയത് ഒന്നിനെതിരേ രണ്ടു ഗോളുകൾക്ക്
കൊൽക്കത്ത: ഡ്യൂറന്റ് കപ്പ് ബെംഗളൂരു എഫ്സിക്ക്. ഞായറാഴ്ച നടന്ന ഫൈനലിൽ മുംബൈ സിറ്റി എഫ് സിയെ പരാജയപ്പെടുത്തിയാണ് ബെംഗളൂരുവിന്റെ കിരീടനേട്ടം. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ബെംഗളൂരുവിന്റെ ജയം. ക്ലബ്ബിന്റെ ആദ്യ ഡ്യൂറന്റ് കപ്പ് കിരീടമാണിത്. ആവേശകരമായ കളിയിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ച വെച്ച് കാണികളെ പുളകം കൊള്ളിക്കുകയായിരുന്നു.
യുവതാരം ശിവശക്തിയെ ആദ്യ ഇലവനിൽ ഇറക്കിയ ബെംഗളൂരുവിന്റെ തന്ത്രം 11-ാം മിനിറ്റിൽ തന്നെ ഫലം കണ്ടു. ശിവശക്തിയിലൂടെ ബെംഗളൂരു മുന്നിൽ. ടൂർണമെന്റിൽ താരത്തിന്റെ അഞ്ചാം ഗോൾ കൂടിയായിരുന്നു ഇത്. എന്നാൽ 30-ാം മിനിറ്റിൽ അപുയിയയിലൂടെ മുംബൈ ഒപ്പമെത്തി. സ്റ്റീവർട്ടിന്റെ ഫ്രീകിക്ക് ഗുർപ്രീത് തട്ടിയകറ്റിയ ശേഷം റീബൗണ്ട് വന്ന പന്ത് താരം വലയിലെത്തിക്കുകയായിരുന്നു.
തുടർന്ന് 61-ാം മിനിറ്റിൽ അലൻ കോസ്റ്റയുടെ ഹെഡറിലൂടെയായിരുന്നു ബെംഗളൂരുവിന്റെ വിജയ ഗോൾ. സുനിൽ ഛേത്രിയെടുത്ത കോർണർ കിക്ക് കോസ്റ്റ വലയിലെത്തിക്കുകയായിരുന്നു. പിന്നീട് സമനില ഗോളിനായി മുംബൈ കിണഞ്ഞ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
സ്പോർട്സ് ഡെസ്ക്