- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമ്പത്തിക ക്രമക്കേടുകൾക്ക് എവർടണിന്റെ 10 പോയിന്റുകൾ കുറച്ച് പ്രീമിയർ ലീഗ്; തെറ്റായ തീരുമാനമെന്ന് ആരാധകർ; മാഞ്ചസ്റ്റർ സിറ്റിക്കും ചെൽസിയയ്ക്കും ഈ ഗതി വന്നേക്കാമെന്ന് നിരീക്ഷകർ; ഇംഗ്ലീഷ് ഫുട്ബോൾ രംഗം കുഴഞ്ഞുമറിയുമ്പോൾ
ലണ്ടൻ: സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ എവർടൺ ക്ലബ്ബിന്റെ 10 പോയിന്റുകൾ കുറച്ചതോടെ ക്ലബ്ബ് പ്രീമിയർ ലീഗിൽ നിന്നു തന്നെ പുറത്തായേക്കുമെന്ന ആശങ്കയുയർന്നിരിക്കുന്നു. സാമ്പത്തിക നിയമങ്ങൾ തെറ്റിച്ചു എന്ന് കണ്ടാൽ മാഞ്ചസർ സിറ്റിക്കും ചെൽസിയയ്ക്കും ഇതേ ഗതി വന്നേക്കാമെന്നാണ് ഈ രംഗത്തുള്ളവ്ര് പറയുന്നത്. പ്രൊഫിറ്റബിലിറ്റി ആൻഡ് സസ്റ്റെയിനബിലിറ്റി റെഗുലേഷൻസ് തെറ്റിച്ചതു വഴിയാണ് മേഴ്സിസൈഡ് ക്ലബ്ബിന് പോയിന്റുകൾ കുറയ്ക്കുന്ന ഘട്ടത്തിലേക്ക് നീങ്ങേണ്ടി വന്നത്. മൂന്ന് വർഷക്കാലത്തിൽ ക്ലബ്ബിനുണ്ടായ നഷ്ടം 372 മില്യൻ പൗണ്ടാണ്. അനുവദനീയമായ 250 മില്യൻ പൗണ്ടിനെക്കാൾ 122 മില്യൻ പൗണ്ട് അധികം.
ഈ നടപടി ഏതായാലും എവർടൺ ആരാധകരായ 1878സ് നെ ചൊടിപ്പിച്ചിരിക്കുകയാണ്. അപമാനകരവും, മണ്ടത്തരവുമായ ഈ നടപടിയോടുള്ള പ്രതിഷേധ സൂചകമായി അവർ ഇതുവരെ 12,000 പൗണ്ട് സ്വരൂപിച്ചു കഴിഞ്ഞു. പ്രീമിയിയർ ലീഗിന്റെ അന്യായമായ ഈ നടപടി അംഗീകരിക്കാൻ ആകില്ലെന്നാണ് എവർടൺ ആരാധകർ പറയുന്നത്. പ്രീമിയർ ലീഗിൽ 14-ാം സ്ഥാനത്തുണ്ടായിരുന്ന എവർടൺ നടപടിക്ക് ശേഷം 19-ാം സ്ഥാനത്തേക്ക് തരംതാഴ്‌ത്തപ്പെട്ടിരിക്കുകയാണ്. ഗോൾ വ്യത്യാസത്തിൽ ഇപ്പോൾ ബേൺലി മാത്രമാണ് ഇപ്പോൾ ഇവർക്ക് പുറകിലുള്ളത്.
എവർട്ടൺ ഈ നടപടിക്കെതിരെ അപ്പീലിന് പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു പിഴയോ ട്രാൻസ്ഫറോ വിധിക്കേണ്ടിടത്താണ് ഈ തരംതാഴ്‌ത്തൽ നടപടി ഉണ്ടായിരിക്കുന്നതെന്ന് ക്ലബ്ബ് ചൂണ്ടിക്കാണിക്കുന്നു. പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കടുത്ത ശിക്ഷ തികച്ചും അനീതിപരമാണെന്നും ക്ലബ്ബ് ആരോപിക്കുന്നു.
ക്ലബ്ബിന്റെ ആരംഭകാലം മുതൽ തന്നെ അവർ പ്രീമിയർ ലീഗിൽ സുരക്ഷിതമായ ഒരിടത്തായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് സീസണുകളിലായി അവരുടെ പ്രകടനം അവരെ താഴേക്ക് കൊണ്ടുവന്നിരുന്നു. എന്നിരുന്നാലും അവർ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. ഇപ്പോൾ പോയിന്റുകൾ കുറയ്ക്കപ്പെട്ടതോടെ അവർ 19-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറേ കാലമായി ക്ലബ്ബ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ബ്രാംലി- മൂർ ഡോക്കിലെ 500 മില്യൻ പൗണ്ടിന്റെ സ്റ്റേഡിയം 2024 അവസാനത്തോടെ പൂർത്തിയാക്കും എന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഈ തിരിച്ചടി ലഭിക്കുന്നത്.
ഈ സമയത്തുള്ള തരംതാഴ്‌ത്തൽ ക്ലബ്ബിന് തീർച്ചയായും പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ സീസണിൽ താഴേക്ക് പോവുക എന്നത് ക്ലബ്ബിന് ആലോചിക്കാൻ കൂടി കഴിയില്ല. ഏതായാലും എവർടണിനെതിരെ എടുത്ത കടുത്ത നടപടി ഒരു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ഇംഗ്ലീഷ് ഫുട്ബോൾ. ഫെബ്രുവരിയിൽ 115 ചാർജ്ജുകൾ ഉയർന്നതോടെ മാഞ്ചസറ്റർ സിറ്റിക്കെതിരെയും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക നിയമങ്ങൾ ലംഘിച്ചു എന്ന ആരോപണം ആണ് അവരും നേരിടുന്നത്. മുൻ ഉടമയായ റൊമാൻ അബ്രനോവിച്ചിന്റെ കാലത്ത് നടത്തിയ ചില ഇടപാടുകൾ വിവാദമായതോടെ ചെൽസിയയും അന്വേഷണ പരിധിയിലാണ്.
സ്പോർട്സ് ഡെസ്ക്