- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർച്ചയായ നാലാം ജയത്തോടെ കുതിപ്പ് തുടരാൻ ആഴ്സനൽ; ഗണ്ണേഴ്സിന്റെ എതിരാളികൾ വെസ്റ്റ്ഹാം; ലിവർപൂൾ എവേ മത്സരത്തിൽ ആസ്റ്റൻ വില്ലക്കെതിരെ; ഇടവേള പിന്നിട്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
ലണ്ടൻ: ലോകകപ്പിന് പിന്നാലെ ബോക്സിങ് ഡേയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾക്ക് വീണ്ടും തുടക്കമാകും. ലിവർപൂൾ, ആഴ്സനൽ, ടോട്ടനം ടീമുകൾക്കെല്ലാം ഇന്ന് മത്സരമുണ്ട്. തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ടാണ് ആഴ്സനൽ ഇറങ്ങുന്നത്.
ലിവർപൂളിന് എവേ മത്സരത്തിൽ ഇന്ന് ആസ്റ്റൻ വില്ലയാണ് എതിരാളികൾ. ടോട്ടനത്തിന് ഇന്ന് എവേ മത്സരത്തിൽ ബ്രെന്റ്ഫോർഡാണ് എതിരാളികൾ. പ്രീമിയർ ലീഗിൽ അഞ്ച് തുടർ ജയങ്ങളുമായെത്തുന്ന ന്യൂകാസിൽ യുണൈറ്റഡ്, ലെസ്റ്റർ സിറ്റിയെ നേരിടും.
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയേക്കാൾ അഞ്ച് പോയിന്റ് ലീഡുമായാണ് ആഴ്സനലിന്റെ കുതിപ്പ്. പതിനാല് കളിയിൽ തോറ്റത് ഒരേയൊരു തവണ മാത്രം. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെസ്റ്റ്ഹാമാണ് ഗണ്ണേഴ്സിന്റെ എതിരാളികൾ.
ലോകകപ്പ് കാരണം ആറാഴ്ചത്തെ ഇടവേള വന്നതിനാൽ ആദ്യ ഘട്ടത്തിലെ സ്ഥിരത നിലനിർത്തുകയാണ് മൈക്കേൽ അർട്ടേറ്റയുടെയും സംഘത്തിന്റേയും ലക്ഷ്യം. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയ്ക്കാണ് മത്സരം തുടങ്ങുക.
14 കളിയിൽ വെറും ആറ് ജയം മാത്രം നേടിയ ലിവർപൂൾ നിലവിൽ ആറാം സ്ഥാനത്താണ്. പരിക്കാണ് യുർഗൻ ക്ലോപ്പിനും സംഘത്തിനും തിരിച്ചടിയാകുന്നത്. ലൂയിസ് ഡിയാസ്, ഡിയേഗോ ജോട്ട, ജയിംസ് മിൽനർ, റോബർട്ടോ ഫിർമിനോ, കർട്ടിസ്ജോൺസ്, ഇബ്രാഹിമ കൊനാട്ടെ എന്നിവരെല്ലാം പരിക്കിന്റെ പിടിയിൽ. അർജന്റീനയുടെ ലോകകപ്പ് ഹീറോ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് ആസ്റ്റൻ വില്ല നിലയിൽ ഉണ്ടാകില്ല. രാത്രി പതിനൊന്നിനാണ് മത്സരം.
എവർട്ടൻ- വോൾവ്സ്, സതാംപ്റ്റൺ- ബ്രൈറ്റൺ, ക്രിസ്റ്റൽ പാലസ്- ഫുൾ ഹാം എന്നീ മത്സരങ്ങളും ഇന്നാണ്. മാഞ്ചസ്റ്റർ യുണൈറ്റഡും സിറ്റിയും ചെൽസിയും നാളെയാണ് കളത്തിലിറങ്ങുക.
അതേസമയം, ഇടവേളയ്ക്ക് ശേഷം ടീം ശക്തമാക്കാൻ ഒരുങ്ങുകയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ്. മുന്നോടിയായി മാഞ്ചസ്റ്റർ യുണൈറ്റഡ് നാല് താരങ്ങളുടെ കരാർ ഒരുവർഷത്തേക്ക് പുതുക്കും. മാർക്കസ് റാഷ്‌ഫോർഡ്, ഡിയോഗോ ഡാലോട്ട്, ഫ്രെഡ്, ലൂക് ഷോ എന്നിവരുടെ കരാറാണ് പുതുക്കുക.
സ്പോർട്സ് ഡെസ്ക്