- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചിയിൽ മഞ്ഞക്കടലിരമ്പം; ബ്ലാസ്റ്റേഴ്‌സ് - ഈസ്റ്റ് ബംഗാൾ മത്സരം അൽപസമയത്തിനകം; സഹൽ ആദ്യ ഇലവനിൽ; മുന്നേറ്റ നിരയിൽ ഡയമന്റകോസും ജിയാനോയും; ഐഎസ്എൽ ആവേശത്തിൽ ആരാധകർ
കാച്ചി കലൂർ ജവഹർലാൽ നെഹ്‌റും സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടാനിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന്റെ ലൈനപ്പായി. മലയാളി താരം സഹൽ അബ്ദുൾ സമദ് ആദ്യ ഇലവനിൽ ഉണ്ട്.
പ്രഭ്സുഖൻ ഗിൽ തന്നെയാണ് ഉദ്ഘാടനപ്പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവല കാക്കുന്നത്. മാർകോ ലെസ്‌കോവിച്ച്,ഹർമൻജോത് ഖബ്ര, ഹോർമിപാം റുയ്വ, ജെസെൽ കർണെയ്റോ എന്നിവരാണ് പ്രതിരോധനിരയിലുള്ളത്.മധ്യനിരയിൽ ജീക്സൺ സിങ്, പ്യൂട്ടിയ, അഡ്രിയാൻ ലൂണ, സഹൽ അബ്ദുസമദ്, എന്നിവരിറങ്ങുമ്പോൾ മുന്നേറ്റ നിരയിൽ ദിമിട്രിയോസ് ഡയമന്റകോസ്, അപ്പോസ്തോലോസ് ജിയാനോ എന്നിവരാണ് മുന്നേറ്റ നിരയിലുള്ളത്.
കോവിഡ് ഇടവേളക്കുശേഷം കൊച്ചി ജവർഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മഞ്ഞപ്പടയുടെ മുന്നിൽ പന്തുതട്ടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യകിരീടമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ സീസണിൽ സ്വപ്നകുതിപ്പീലൂടെ ടീമനെ ഫൈനലിലെത്തിച്ച കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ തന്ത്രങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷയത്രയും . സഹൽ അബ്ദുൽ സമദും മാർക്കോ ലെസ്‌കോവിച്ചും അഡ്രിയൻ ലൂണയുമടക്കം കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയ പതിനാറുപേർ ഇത്തവണയും മഞ്ഞക്കുപ്പായത്തിലുണ്ട്.
അപ്പോസ്തലോസ് ജിയാനോ-ദിമിത്രിയോസ് ഡയമാന്റക്കോസ് ഗ്രീക്ക് ജോഡിയിലാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിന്റെ ഗോൾപ്രതീക്ഷ. മറുവശത്ത് ഇന്ത്യൻ ഫുട്‌ബോളിനെക്കുറിച്ച് നല്ലപോലെ അറിയാവുന്ന മുൻ ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ തന്ത്രങ്ങളുമായാണ് ഈസ്റ്റ് ബംഗാൾ എത്തുന്നത്. മലയാളിതാരം വി പി സുഹൈർ, ക്ലെയ്റ്റൻ സിൽവ തുടങ്ങിയവരും ഈസ്റ്റ് ബംഗാൾ കുപ്പായത്തിലുണ്ട്.
കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേയിങ് ഇലവൻ പ്രഭ്‌സുഖൻ ഗിൽ (ഗോൾ കീപ്പർ), ഹർമൻജ്യോത് ഖാബ്ര, മാർകോ ലെസ്‌കോവിച്ച്, റുയിവ ഹോർമിപാം, ജെസ്സൽ, പൂട്ടിയ, സഹൽ അബ്ദുൽ സമദ്, അഡ്രിയാൻ ലൂണ, ജീക്‌സൻ സിങ്, അപോസ്തലസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്
ഈസ്റ്റ്ബംഗാൾ ടീം കമൽജിത് സിങ് (ഗോൾകീപ്പർ), അങ്കിത് മുഖർജി, ലാൽചുങ്‌നുന, ഇവാൻ ഗോൺസാലസ്, ചാരിസ് കിരാകു, തുഹിൻ ദാസ്, സൗവിക് ചക്രവർത്തി, അലക്‌സ് ലിമ, വി.പി. സുഹൈർ, സുമീത് പാസി, ക്ലെയ്റ്റൻ സിൽവ
സ്പോർട്സ് ഡെസ്ക്