ജംഷഡ്പുർ: ഐഎസ്എലിൽ ജംഷഡ്പുരിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കി ഒഡീഷ. ആദ്യ പത്ത് മിനിറ്റിൽ രണ്ട് ഗോൾ വഴങ്ങിയതിനു ശേഷമായിരുന്നു ഒഡീഷ തിരിച്ചടിച്ച് മിന്നും ജയം സ്വന്തമാക്കിയത്.

ഡിയാഗോ മാർസിലോയുടെ ഇരട്ട ഗോളുകളാണ് ഒഡീഷയ്ക്കു തുണയായത്. ഐസക് വന്മൽസ്വമയാണ് ഒരു ഗോൾ നേടിയത്. ജംഷഡ്പുരിനായി ഡാനിയേൽ ചീമ, ബോറിസ് സിങ് എന്നിവർ ഗോൾ നേടി.

കളിയുടെ മൂന്നാം മിനിറ്റിൽ മുന്നിലെത്തിയ ജംഷഡ്പുർ 10 ാം മിനിറ്റിൽ ലീഡ് രണ്ടായി ഉയർത്തി. 17 ാം മിനിറ്റിൽ മാർസിലോ ഒരു ഗോൾ മടക്കി. കളിതീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ രണ്ട് ഗോളുകൾ കൂടി ജംക്ഷഡ്പുർ വലയിലെത്തിച്ച് ഒഡീഷ ഞെട്ടിച്ചു.