- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എല്ലിൽ നോർത്ത്ഈസ്റ്റിനെ കീഴടക്കി ജംഷേദ്പുർ; ജയം എതിരില്ലാത്ത ഒരു ഗോളിന്
ജംഷേദ്പുർ: ഐഎസ്എല്ലിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി ജംഷേദ്പുർ എഫ്സി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ജംഷേദ്പുരിന്റെ ജയം. 31-ാം മിനിറ്റിൽ ക്യാപ്റ്റൻ ഹാർട്ട്ലിയാണ് ടീമിന്റെ വിജയ ഗോൾ നേടിയത്. സീസണിൽ ജംഷേദ്പുരിന്റെ ആദ്യ ജയം കൂടിയാണിത്.
സിറിനോ പ്രിയോറി എടുത്ത കോർണറിൽ നിന്നായിരുന്നു ഹാർട്ട്ലിയുടെ ഗോൾ. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ജംഷേദ്പുരിന് പക്ഷേ പിന്നീട് ഒരു ഗോൾ സ്‌കോർ ചെയ്യാനായില്ല. നോർത്ത്ഈസ്റ്റിന് കാര്യമായ മുന്നേറ്റങ്ങളും നടത്താനായില്ല. പ്രതിരോധത്തിൽ ഹാർട്ട്ലിയുടെ മികവും മലയാളി ഗോൾകീപ്പർ ടി.പി. രഹനേഷിന്റെ പ്രകടനവും ജംഷേദ്പുരിന് തുണയായി.
മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയന്റുമായി ജംഷേദ്പുർ ആറാം സ്ഥാനത്തെത്തി. നാലിൽ നാല് മത്സരങ്ങളും തോറ്റ നോർത്ത്ഈസ്റ്റ് അവസാന സ്ഥാനത്താണ്.
സ്പോർട്സ് ഡെസ്ക്