ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്സിക്ക് തകർപ്പൻ ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരാളികളായ ജംഷേദ്പുർ എഫ്സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ എഫ്സി കീഴടക്കിയത്. ആറ് മത്സരങ്ങളിൽ നിന്ന് പത്ത് പോയന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈയിൻ എഫ്സി.

27-ാം മിനിറ്റിൽ തന്നെ ചെന്നൈയിൻ മുന്നിലെത്തി. സ്ട്രൈക്കർ സ്ലിസ്‌ക്കോവിക്കാണ് ഗോൾ നേടിയത്. എന്നാൽ 76-ാം മിനിറ്റിൽ ജംഷേദ്പുർ തിരിച്ചടിച്ചു. ഇഷാൻ പണ്ഡിതയാണ് വലകുലുക്കിയത്. എന്നാൽ 77-ാം മിനിറ്റിൽ വിൻസി ബരേറ്റോയിലൂടെ ചെന്നൈയിൻ ലീഡെടുത്തു. 85-ാം മിനിറ്റിൽ അബ്ദെനാസ്സർ എൽ ഖയാട്ടിയിലൂടെ ചെന്നൈയിൻ മൂന്നാം ഗോളും നേടി. ആറ് മത്സരങ്ങളിൽ നിന്ന് നാല് പോയന്റോടെ നിലവിൽ ഒമ്പതാം സ്ഥാനത്താണ് ജംഷേദ്പുർ എഫ്സി.