- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഞ്ചുറി ടൈമിൽ ജയമുറപ്പിച്ച് അലൻ കോസ്റ്റ; നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ കീഴടക്കി ബംഗളൂരു എഫ്സി; ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; എട്ടാം സ്ഥാനത്ത്
ഗുവാഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ കീഴടക്കി ബംഗളൂരു എഫ്സി എട്ടാം സ്ഥാനത്ത്. നോർത്ത് ഈസ്റ്റിന്റെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റിന്റെ ജയം. മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് അലൻ കോസ്റ്റ നേടിയ ഗോളാണ് ബംഗളൂരുവിന് ജയമൊരുക്കിയത്.
മറ്റൊരു ഗോൾ ശിവശക്തി നാരായണനാണ് നേടിയത്. നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ റൊമെയ്ൻ ഫിലിപ്പോടെക്സ് നേടി.
മത്സരത്തിലെ മൂന്ന് ഗോളുകളും രണ്ടാംപാതിയിലാണ് പിറന്നത്. 50-ാം മിനിറ്റിലായിരുന്നു ആദ്യഗോൾ. ഇടത് വിംഗിലൂടെ പന്തുമായി മുന്നേറിയ പരാഗ് ശ്രീവാസ് ശിവശക്തിക്ക് കൈമാറി. മലയാളിയായ ഗോൾ കീപ്പർ മിർഷാദ് മിച്ചുവിനെ കബളിപ്പിച്ച് ഗോൾവല കുലുക്കി. എന്നാൽ 15 മിനിറ്റ് മാത്രമായിരുന്നു ഗോൾ ആഘോഷത്തിന് ആയുസ്. 16-ാം മിനിറ്റിൽ റൊമെയ്ൻ നോർത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു. ഫ്രീകിക്കിലൂടെയാിയിരുന്നു താരത്തിന്റെ ഗോൾ. ബംഗളൂരു ഗോൾ കീപ്പർ ഗുർപ്രീത് സന്ധുവിനെ മറികടന്ന് പന്ത് പോസ്റ്റിലേക്ക്.
മത്സരം സമനിലയാകുമെന്ന ഉറപ്പിച്ചിരിക്കെ ബംഗളൂരു വിജയഗോൾ നേടി. വലത് വിംഗിൽ നിന്ന് പന്തുമായി വന്ന രോഹിത് കുമാർ ഉദാന്ത സിംഗിന് ത്രൂ പാസ് നൽകി. ഉദാന്തയുടെ ക്രോസ് നോർത്ത് ഈസ്റ്റിന്റെ ബോക്സിലേക്ക്. മാർക്ക് ചെയ്യപ്പെടാതെ നിൽക്കുകയായിരുന്ന അലൻ കോസ്റ്റ് അനായാസം ഹെഡ് ചെയ്ത് ഗോളാക്കി മാറ്റി. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത മിർഷാദിന് ഇത്തവണ ഗോൾ തടയാൻ സാധിച്ചില്ല. ഇതോടെ ബംഗളൂരു വിജയമുറപ്പിച്ചു.
ജയത്തോടെ ബംഗളൂരു ഈസ്റ്റ് ബംഗാളിനെ മറികടന്ന് എട്ടാം സ്ഥാനത്തെത്തി. 13 മത്സരങ്ങളിൽ ഇത്രയും തന്നെ പോയിന്റാണ് ബംഗളൂരുവിന്. നാല് ജയം മാത്രമാണ് ബംഗളൂരുവിന്. ഒരു സമനില. എട്ട് മത്സരങ്ങൾ പരാജയപ്പെട്ടു. നോർത്ത് അവസാന സ്ഥാനത്ത് തുടരുന്നു. 13 മത്സരങ്ങൾ പൂർത്തിയാക്കിയ അവർക്ക് ആകെ മൂന്ന് പോയിന്റ് മാത്രമാണുള്ളത്. ഒരു ജയം മാത്രമുള്ളപ്പോൾ ശേഷിക്കുന്ന 12 മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. നാളെ രണ്ട് മത്സരങ്ങളാണുള്ളത്. വൈകിട്ട് 5.30ന് ജംഷഡ്പൂർ എഫ്സി, ചെന്നൈയിൻ എഫ്സിയെ നേരിടും. 7.30ന് ഒഡീഷ, ഈസ്റ്റ് ബംഗാളുമായി മത്സരിക്കും.
സ്പോർട്സ് ഡെസ്ക്