- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിർണായക മത്സരത്തിൽ മോഹൻ ബഗാനെ കീഴടക്കി; പ്ലേ ഓഫ് സാധ്യത നിലനിർത്തി ബെംഗളൂരു; ജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ മോഹൻ ബഗാനെ കീഴടക്കി പ്ലേ ഓഫ് സാധ്യത ബെംഗളൂരു എഫ് സി നിലനിർത്തി. ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ബെംഗളൂരു എഫ് സി മുൻ ചാമ്പ്യന്മാരെ കീഴടക്കിയത്. ജയത്തോടെ പട്ടികയിൽ ആറാം സ്ഥാനത്തെത്തിയ ബെംഗളുരു പ്ലേഓഫ് സാധ്യതകൾ വീണ്ടും സജീവമാക്കിയത്.
സ്വന്തം തട്ടകമായ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് എടികെ മോഹൻ ബഗാൻ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയത്. ബെംഗളൂരുവിനായി ജാവി ഹെർണാണ്ടസ്, റോയ് കൃഷ്ണ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ സ്ത്രൈക്കർ ദിമിത്രി പെട്രറ്റോസ് എടികെയുടെ ആശ്വാസഗോൾ നേടി.
സെമിയിലേക്ക് നേരിട്ട് യോഗ്യതനേടാനുള്ള മോഹൻ ബഗാന്റെ സാധ്യതകൾക്ക് കനത്ത തിരിച്ചടിയാണിത്. ലീഗ് പട്ടികയിൽ ആദ്യ രണ്ടുസ്ഥാനത്തെത്തുന്നവർക്കാണ് സെമിയിലേക്ക് നേരിട്ട് പ്രവേശിക്കാനാവുക. മൂന്ന് മുതൽ ആറ് വരെയുള്ള സ്ഥാനക്കാർക്ക് നോക്കൗട്ട് മത്സരം വിജയിച്ചാൽ മാത്രമേ സെമിയിലേക്കെത്താനാകൂ. 16-മത്സരങ്ങളിൽ നിന്ന് 27-പോയന്റോടെ നിലവിൽ നാലാം സ്ഥാനത്താണ് മോഹൻ ബഗാൻ.
ലീഗിൽ ഇതുവരെ തോൽവിയറിയാത്ത മുംബൈയാണ് പട്ടികയിൽ ഒന്നാമതുള്ളത്. 16-മത്സരങ്ങളിൽ നിന്ന് 36-പോയന്റുള്ള ഹൈദരാബാദ് എഫ് സിയാണ് രണ്ടാമത്. പരാജയത്തോടെ ആദ്യ രണ്ട് സ്ഥാനത്തെത്താനുള്ള ബഗാന്റെ മോഹങ്ങൾക്ക് മങ്ങലേറ്റു. അതേ സമയം 17-മത്സരങ്ങളിൽ നിന്ന് 25-പോയന്റോടെ ആറാം സ്ഥാനത്തെത്തിയ ബെംഗളൂരു പ്ലേഓഫ് സാധ്യതകൾ സജീവമാക്കി.
സ്പോർട്സ് ഡെസ്ക്