ഭുവനേശ്വർ: ഐ.എസ്.എല്ലിൽ ഹൈദരാബാദ് എഫ്.സിയെ 3-1ന് കീഴടക്കിയ ഒഡിഷ എഫ്.സി പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. ഇസാക് (33), ഡീഗോ മൗറീഷ്യോ (90+4) എന്നിവർ ഒഡീഷക്കായി വലകുലുക്കി. 72ാം മിനിറ്റിൽ ഹൈദരാബാദിന്റെ നിം ദോർജി തമാങ് ഒരു ഗോൾ ദാനം നൽകി.

ദോർജി തന്നെയാണ് 45ാം മിനിറ്റിൽ ഹൈദരാബാദിന്റെ ഏകഗോൾ നേടിയത്. 17 കളികളിൽ 36 പോയന്റുമായി പ്ലേഓഫ് ഉറപ്പിച്ചതാണ്. 18 കളികളിൽ 27 പോയന്റുള്ള ഒഡിഷക്ക് പ്ലേഓഫ് ഉറപ്പിക്കാൻ ഇനിയും വിജയം അനിവാര്യമാണ്.