പൂണെ: ഐഎസ്എല്ലിൽ ഹൈദരാബാദ്-മുംബൈ പോരാട്ടം സമനിലയിൽ. ആറ് ഗോൾ പിറന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്ന് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.

ഹൈദരാബാദിനുവേണ്ടി ജാവോ വിക്ടർ ഇരട്ട ഗോൾ നേടിയപ്പോൾ ഹാളിചരൺ നർസാരിയും വല കുലുക്കി. മുംബൈയ്ക്ക് വേണ്ടി ഗ്രെഗ് സ്റ്റിയുവർട്ട്, ആൽബർട്ടോ നൊഗുവേര എന്നിവർ ഗോളടിച്ചപ്പോൾ ചിങ്ലൻസനയുടെ സെൽഫ് ഗോളും ടീമിനു രക്ഷയായി.