- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈച്ചുങ് ബൂട്ടിയക്ക് വൻ തോൽവി; കല്യാൺ ചൗബെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ്; ചൗബെ തെരഞ്ഞെടുക്കപ്പെട്ടത് 33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെ
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനിലേക്കുള്ള(എഐഎഫ്എഫ്) തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് ജയം. ഇതിഹാസ താരം ബൈച്ചുങ് ബൂട്ടിയ തോൽവി നേരിട്ടപ്പോൾ മുൻ ഇന്ത്യൻ ഗോൾ കീപ്പറും ബംഗാളിലെ ബിജെപി എം എൽ എയുമായ കല്യാൺ ചൗബെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെയാണ് ചൗബെ പ്രസിഡന്റാവുന്നത്. ഒരു സംസ്ഥാന അസോസിയോഷൻ മാത്രമാണ് ബൂട്ടിയയെ പിന്തുണച്ചത്. എഐഎഫ്എഫിന്റെ പ്രസിഡന്റാവുന്ന ആദ്യ ഫുട്‌ബോൾ താരമാണ് കല്യാൺ ചൗബെ.
കർണാടകയിലെ മലയാളി എംഎൽഎ എൻഎ ഹാരിസ് ഫെഡറേഷൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മാൻവേന്ദ്ര സിംഗിനെയാണ് ഹാരിസ് തോൽപിച്ചത്. അരുണാചൽ പ്രദേശിൽ നിന്നുള്ള കിപ അജയ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു. ആന്ധ്രാപ്രദേശിൽ നിന്നുള്ള ഗോപാലകൃഷ്ണ കൊസരാജുവിനെയാണ് അജയ് തോൽപ്പിച്ചത്.
വോട്ടെടുപ്പ് ഫലം ഔദ്യോഗികമായി ഉടൻ പുറത്തുവിടും. 14 അംഗ എക്‌സിക്യൂട്ടീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും ഉടൻ പ്രഖ്യാപിക്കും.
സ്പോർട്സ് ഡെസ്ക്