- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറം എടക്കരയിൽ പൊങ്ങിയത് മെസ്സിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കൗട്ടൗട്ടെന്ന് അർജന്റീന ആരാധകർ; സ്ഥാപിക്കുന്നതിനിടെ തകർന്നു വീണ കൂറ്റൻ കട്ടൗട്ട് മണിക്കൂറുകൾക്കുള്ളിൽ പുനഃസ്ഥാപിച്ചു; ആരാധകർ സൗജന്യമായി പണി ചെയ്തിട്ടും ചെലവ് വന്നത് 98,000രൂപ; പണിക്കൂലി കൂടി ഉൾപ്പെടുത്തിയാൽ 1.30ലക്ഷം രൂപയുടെ ചെലവെന്നും ആരാധകർ
മലപ്പുറം: മലപ്പുറം എടക്കരയിൽ പൊങ്ങിയത് മെസ്സിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കൗട്ടൗട്ടെന്ന് അർജന്റീന ആരാധകർ. സ്ഥാപിക്കുന്നതിനിടെ തകർന്നു വീണ കൂറ്റൻ കട്ടൗട്ട് മണിക്കൂറുകൾക്കുള്ളിൽ പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെ അർജന്റീന ആരാധകർ മുണ്ടഅങ്ങാടിയിൽ കട്ടൗട്ട് കയറ്റുന്നതിനിടയിലാണ് മുകൾ ഭാഗം അടർന്ന് താഴേക്ക് വീണത്. ഉടൻതന്നെ ആരാധകരുടെ നേതൃത്വത്തിൽ പൊട്ടി വീണ ഭാഗം നിലം പതിക്കാതെ സംരക്ഷിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു.
ഏകദേശം 65 അടിയോളം ഉയരമുള്ള കൂറ്റൻ കട്ടൗട്ടാണ് സ്ഥാപിക്കുന്നതിനിടയിൽ തകർന്ന് വീണത്. പ്രദേശത്ത് അർജന്റീന ആരാധകരുടെ നേതൃത്വത്തിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ കട്ട് ഔട്ട് നിർമ്മിക്കുന്നതിനു വേണ്ടിയുള്ള പണിപ്പുരയിൽ ആയിരുന്നു. തുടർന്നാണ് നിർമ്മാണം പൂർത്തിയാക്കിയ കട്ടൗട്ട് ഇന്നലെ രാവിലെ ആരാധകരുടെ നേതൃത്വത്തിൽ വലിയ ആവേശത്തോടെയും ആരവത്തോടയും മുണ്ടയിലെ അങ്ങാടിയിൽ എത്തിച്ചത്. വലിയ ആർപ്പുവിളിയോടെ മെസ്സിയുടെ കട്ടൗട്ട് ഉയർത്തുന്നതിനിടയിലാണ് കയർ തകരാറിലായതിനെ തുടർന്ന് മെസ്സിയുടെ തലഭാഗം പൊട്ടി താഴേക്ക് വീണത്.
98,000രൂപ ചെലവഴിച്ചാണ് തങ്ങൾ ഈകട്ടൗട്ട് നിർമ്മിച്ചതെന്നും ഇതിന്റെ ഇൻഡസ്ട്രീൽ ജോലി ഉൾപ്പെടെ അർജന്റീന ആരാധകർ സൗജന്യമായാണ് ചെയതതെന്നും പണിക്കൂലി കൂടി ഉൾപ്പെടുത്തിയാൽ കൗട്ടൗട്ട് സ്ഥാപിക്കാൻ 1.30ലക്ഷംരൂപ ചെലവ് വന്നിട്ടുണ്ടെന്നും കൗട്ടൗട്ട് സ്ഥാപിക്കാൻ നേതൃത്വം നൽകിയ അർജന്റീന ആരാധകൻ അൻവർ പിച്ചു പറഞ്ഞു. ഫുട്ബോൾ ആരാധകർ സ്ഥാപിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ കട്ടൗട്ട് ഇതാണെന്നും തങ്ങൾ ഇക്കാര്യം അന്വേഷിച്ചു മനസ്സിലാക്കിയതാണെന്നും അൻവർ പറഞ്ഞു. ക്രെയിൻ ഉപയോഗിച്ചാണ് കൗട്ടൗട്ട് സ്ഥാപിച്ചത്.
ആദ്യം സ്ഥാപിച്ച കട്ടൗട്ട് തകർന്നു വീഴുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായതോടെയാണ് രാത്രി ഏഴുമണിയോടെ കട്ടൗട്ട് പുനർനിർമ്മാണം നടത്തി അതേ സ്ഥലത്ത് തന്നെ വീണ്ടും സ്ഥാപിച്ചത്. കേരളത്തിൽ ലോകകപ്പിന് മുന്നോടിയായി അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും കൂറ്റൻ കട്ടൗട്ടുകൾ ഫാൻസ് സ്ഥാപിച്ചത് രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരുന്നു. കോഴിക്കോട് പുള്ളാവൂർ പുഴയിലെ മെസിയുടേയും നെയ്മറുടേയും കട്ടൗട്ടുകളാണ് വലിയ ചർച്ചയായിരുന്നത്.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മലപ്പുറം ചെറുമുക്കിൽ നെയ്മറു 24അടി ഉയരത്തിലുള്ള കൗട്ടൗട്ട് ഉയർന്നിരുന്നു. കൗട്ടൗട്ട് സ്ഥാപിക്കാൻ അർജന്റീന ഫാൻസ് ഭാരവാഹികളായ അൻവർ പിച്ചു, നവാഫ് മോനു, ജാഫർ കുട്ടത്ത്, സഫുവാൻ മുത്തു, മഹ്റൂഫ് എന്നിവർ നേതൃത്വം നൽകി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്