- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎസ്എൽ കപ്പടിച്ചത് മുംബൈ സിറ്റി
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് കപ്പടിച്ചത് മുംബൈ സിറ്റി. ഫൈനലിൽ, മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് കീഴടക്കിയാണ് ജേതാക്കളായത്.
സോൾട്ട് ലേക്ക് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, ആദ്യപകുതിയിൽ തന്നെ ആക്രമിച്ചുകയറുകയായിരുന്നു മുംബൈ. എന്നാൽ, കളിയുടെ ഗതിക്ക് വിപരീതമായി മോഹൻ ബഗാനാണ് ആദ്യ ഗോൾ നേടിയത്. പന്ത് സേവ് ചെയ്യുന്നതിൽ ഗോളി ഫുർബയുടെ പിഴവ് മുതലാക്കിയ ജേസൺ കമ്മിങ്‌സ് ബഗാനെ മുന്നിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൊർജ് പേരേര ദിയസിന്റെ ഗോളിലൂടെ മുംബൈ സമനില പിടിച്ചു. ബിപിൻ സിങ് ലീഡ് 2-1 ആയി ഉയർത്തി. കളിയുടെ അവസാന മിനിറ്റുകളിൽ ജാക്കുബ് വോജ്തുസ് മൂന്നാമത്തെ ഗോളിലൂടെ വിജയം ആഘോഷിച്ചു.
ഇത് മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണ്. മുൻപ് 2020-21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട നേട്ടം. രണ്ടു തവണ മുംബൈ ലീഗ് ജേതാക്കൾക്കുള്ള ഷീൽഡ് സ്വന്തമാക്കിയിട്ടുണ്ട്. സീസണിലെ ഷീൽഡ് വിജയികളായ മോഹൻ ബഗാൻ നേരത്തേ ഡ്യൂറാൻഡ് കപ്പും വിജയിച്ചിരുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും നേടി ട്രെബിൾ തികയ്ക്കാനിറങ്ങിയ ബഗാന് ഫൈനലിൽ പിഴച്ചു.