- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ടർ-17 വനിതാ ലോകകപ്പ്: ഗ്രൂപ്പ് പോരാട്ടത്തിൽ വീണ്ടും തോൽവി; ആതിഥേയരായ ഇന്ത്യ ക്വാർട്ടർ കാണാതെ പുറത്ത്; മൊറോക്കോയോട് പരാജയപ്പെട്ടത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്
ഭുവനേശ്വർ: അണ്ടർ-17 വനിതാ ലോകകപ്പ് ഫുട്‌ബോളിൽ ആതിഥേയരായ ഇന്ത്യ ക്വാർട്ടർ കാണാതെ പുറത്ത്. ജയം അനിവാര്യമായിരുന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ മൊറോക്കോയോട് എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഇന്ത്യ തോറ്റത്. ആദ്യ മത്സരത്തിൽ ഇന്ത്യ എതിരില്ലാത്ത എട്ടു ഗോളിന് അമേരിക്കയോട് തോറ്റിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ശക്തരായ ബ്രസീലാണ് ഇന്ത്യൻ വനിതകളുടെ എതിരാളികൾ. തിങ്കളാഴ്ചാണ് ഇന്ത്യ-ബ്രസീൽ പോരാട്ടം.
ആദ്യ മത്സരത്തിൽ ബ്രസീലിനോട് ഒരു ഗോളിന് തോറ്റ മൊറോക്കോ ഇന്ത്യക്കെതിരായ ജയത്തോടെ ക്വാർട്ടർ പ്രതീക്ഷ സജീവമാക്കി. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 51ാം മിനിറ്റിൽ എൽ മദാനി, 62ാം മിനിറ്റിൽ ഗോൾ കീപ്പർ മെലഡിയുടെ പിഴവിൽ നിന്ന് യാസ്മിൻ, ഇഞ്ചുറി ടൈമിൽ ചെരിഫ് എന്നിവരാണ് മൊറോക്കോയുടെ ഗോളുകൾ നേടിയത്. പെനൽറ്റി ബോക്‌സിൽ ഇന്ത്യൻ താരം നികേതയുടെ കൈയിൽ പന്ത് തട്ടിയതിനാണ് റഫറി മൊറോക്കോയ്ക്ക് അനുകൂലമായി പെനൽറ്റി അനുവദിച്ചത്.
മൊറോക്കോക്കെതിരെ ഇടവേളവരെ പൊരുതിയ ഇന്ത്യ അവരെ ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടിയെങ്കിലും രണ്ടാം പകുതിയിൽ മൂന്ന് ഗോളുകൾ വഴങ്ങി തോൽവി സമ്മതിച്ചു. ആദ്യപകുതിയിലെ പോരാട്ടത്തിന്റെ ആവേശത്തിൽ രണ്ടാം പകുതിലിറങ്ങിയ ഇന്ത്യൻ വനിതകളെയും ഭുബനേശ്വറിലെ കലിംഗ സ്റ്റേഡിയത്തെയും നിശബ്ദരാക്കി
A historic moment for Indian Sports as India hosts the FIFA #U17WWC for the very first time.
- Anurag Thakur (@ianuragthakur) October 11, 2022
My heart is filled with pride as our U17 women footballers line up for their first-ever FIFA World Cup match.I urge the entire nation to come together and support our girls
Jai Hind???????? pic.twitter.com/IjRZQHEP4B
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മൊറോക്കോ മുന്നിലെത്തി. പെനൽറ്റിയിലൂടെയാണ് മൊറോക്കോ ലീഡെടുത്തത്. തുടക്കത്തിൽ തന്നെ പെനൽറ്റി വഴങ്ങിയത് ഇന്ത്യൻ വനിതകളുടെ ആത്മവിശ്വാസം തകർത്തു. പത്ത് മിനിറ്റിനകം ഇന്ത്യൻ ഗോൾ കീപ്പർ മെലഡിയുടെ പിഴവിൽ നിന്ന് മൊറോക്കോ ലീഡുയർത്തി. കളി തീരുന്നതിന് തൊട്ടു മുമ്പ് മൊറോക്കോ ഗോൾ പട്ടിക തികച്ച് മൂന്നാം ഗോളും നേടി. കളിച്ച രണ്ട് കളിയും തോറ്റതോടെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് മുന്നേറില്ലെന്ന് ഉറപ്പായി.
സ്പോർട്സ് ഡെസ്ക്