ല പ്രമുഖരുമായും അടുത്തിടപഴകുന്നവരാണ് മാധ്യമ പ്രവർത്തകർ. അതുകൊണ്ടു തന്നെ സ്വയം നിയന്ത്രണം അത്യാവശ്യവുമാണ്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ മാറ്റിവെച്ച്, തികച്ചും നിഷ്പക്ഷമായി അഭിമുഖങ്ങൾ നടത്തുന്നവർ തന്നെയാണ് ഏറെ മാധ്യമ പ്രവർത്തകരും എന്നാൽ, ചില ദുർബല നിമിഷങ്ങളിലെങ്കിലും അവർക്കും മനസ്സ് പിടിവിട്ടുപോയേക്കാം എന്ന് തെളിയിക്കുന്ന ഒരു സംഭവമാണ് അർജന്റീനയിൽ നടന്നത്.

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുമായി അഭിമുഖം നടത്താൻ എത്തിയ മാധ്യമ പ്രവർത്തകനാണ് ഒരു നിമിഷം മനസ്സിന്റെ നിയന്ത്രണം വിട്ടുപോയത്. അഭിമുഖത്തിനായി തൊട്ടടുത്ത് ഇരിക്കുന്ന വ്യക്തിയെ കണ്ട കടുത്ത ആരാധകനായ മാധ്യമ പ്രവർത്തകന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ആദ്യം മെസ്സിയുടെ മുട്ടിൽ തട്ടി തന്റെ ആരാധന അറിയിച്ച മാധ്യമ പ്രവർത്തകൻ പിന്നീട് താരത്തിനു മുൻപിൽ കരയുവാൻ തുടങ്ങി.

തീർത്തും അപ്രതീക്ഷിതമായ പെരുമാറ്റത്തിൽ മെസ്സി ആദ്യമൊന്ന് അന്ധാളിച്ചെങ്കിലും പിന്നീട് സ്വയം നിയന്ത്രണം ഏറ്റെടുത്ത് മാധ്യമ പ്രവർത്തകനെ ആശ്വസിപ്പിക്കുകയായിരുന്നു. ഈ രംഗങ്ങൾ എല്ലാം തന്നെ ക്യാമറയിൽ പതിക്കുന്നുണ്ടായിരുന്നു. സങ്കീർണ്ണമായ സാഹചര്യത്തിൽ മെസ്സ് ആദ്യം സോഫയുടെ പുറകിലേക്ക് ചരിഞ്ഞ് ഒന്ന് പുഞ്ചിരിക്കുകയായിരുന്നു. പിന്നീട് അത് ഒരു ചിരിയായി മാറി. അതിനൊപ്പം മാധ്യമപ്രവർത്തകന്റെ തുടയിൽ തട്ടി അയാളെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഡയറക്ട് ടി വി സ്പോർട്ട്സിൽ നിന്നുള്ള അവതാരകനായിരുന്നു ഈ സാഹചര്യം സൃഷ്ടിച്ചത്. ഏതായാലും, കാര്യങ്ങൾ ഒതുക്കു തീർത്ത മെസ്സി അഭിമുഖം പൂർത്തിയാക്കുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ മെസ്സിയുടെ സഹാനുഭൂതിയും തികച്ചു സാധാരണക്കാരനെന്നുള്ള പെരുമാറ്റവുമെല്ലാം ആരധകർ ചർച്ചയാക്കുകയാണ്.

മെസ്സിയുടെ സ്ഥാനത്ത് മറ്റ് സെലിബ്രിറ്റികൾ ആരെങ്കിലുമായിരുന്നെങ്കിൽ ഒരുപക്ഷെ ഈഗൊ സടകുടഞ്ഞെഴ്ന്നേറ്റേനേ എന്ന് ആരാധകർ പറയുന്നു. തീർത്തും ഒരു സാധാരണ മനുഷ്യനെ പോലെയാണ് മെസ്സി പെരുമാറിയതെന്ന് അവർ ഒന്നടങ്കം പറയുന്നു. അതേസമയം, കരയുന്ന മാധ്യമ പ്രവർത്തകനെ കണ്ട് മെസ്സിപൊട്ടിച്ചിരിച്ചതിനെ ചിലർ വിമർശിക്കുന്നുമുണ്ട്.