- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജയ വഴിയിൽ തിരിച്ചെത്താൻ ബ്ലാസ്റ്റേഴ്സ്; കൊച്ചിയിലെ ഹോം മത്സരത്തിൽ എതിരാളി എഫ്സി ഗോവ
കൊച്ചി: ഐഎസ്എൽ ഒൻപതാം സീസണിൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്സ്. ഞായറാഴ്ച നടക്കുന്ന ഹോം മത്സരത്തിൽ എഫ് സി ഗോവയാണ് എതിരാളി. നാല് കളിയിൽ 9 പോയിന്റുള്ള ഗോവ മൂന്നാമതും അഞ്ച് കളിയിൽ 6 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തുമാണ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് സ്വന്തം കാണികൾക്ക് മുമ്പിൽ ഞായറാഴ്ച ഇറങ്ങുക. കഴിഞ്ഞ രണ്ട് ഹോം മത്സരത്തിലും ബ്ലാസ്റ്റേഴ്‌സ് ടീം തോറ്റിരുന്നു. കൊച്ചി സ്റ്റേഡിയത്തിലെ കൗണ്ടറിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ്-എഫ്സി ഗോവ മത്സരത്തിനുള്ള ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.
കഴിഞ്ഞ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ രണ്ട് ഗോൾ നേടിയതിന്റെ ആത്മവിശ്വാസത്തോടെയാണ് എഫ്സി ഗോവയ്‌ക്കെതിരെ ഇറങ്ങുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൾ സമദ് പറഞ്ഞു. ടീം സന്തുലിതമാണെന്നും മികച്ച മത്സരം പുറത്തെടുക്കുമെന്നും കോച്ച് ഇവാൻ വുകോമനോവിച്ചും കൊച്ചിയിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. തുടർച്ചയായ തോൽവികളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെ തിരിച്ചുവരവിന്റെ പാതയിലെത്തിച്ചത് സഹലിന്റെ ഇരട്ട ഗോൾ പ്രകടനമായിരുന്നു. രണ്ടാംപകുതിയിൽ പകരക്കാരനായി ഇറങ്ങിയായിരുന്നു ഗോൾ നേട്ടം. ലീഗിൽ മോശം ഫോമിൽ നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സിനും സഹലിനും നോർത്ത് ഈസ്റ്റിനെതിരായ പ്രകടനം വലിയ ആത്മവിശ്വാസമാണ് നൽകിയിട്ടുള്ളത്.
സ്പോർട്സ് ഡെസ്ക്