ലോകകപ്പിൽ കളിക്കുന്ന 32 ടീമുകളിൽ വിപണിമൂല്യത്തിൽ ഒന്നാമതായി ഇംഗ്ലണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും മറ്റ് മുൻനിര ലീഗുകളിലും കളിക്കുന്ന താരങ്ങളുടെ സാന്നിധ്യമാണ് ടീമിന്റെ മൂല്യം കുത്തനെ ഉയർത്തി ഒന്നാംസ്ഥാനത്ത് എത്തിച്ചത്.

ലോക ഒന്നാംനമ്പർ ടീമായ ബ്രസീലാണ് വിപണിമൂല്യത്തിൽ രണ്ടാമത്. ഫ്രാൻസ് മൂന്നാമതും പോർച്ചുഗൽ നാലാമതും സ്പെയിൻ അഞ്ചാമതുമുണ്ട്. സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്ന അർജന്റീന ഏഴാം സ്ഥാനത്താണ്.

ടീമിലെ കളിക്കാരുടെ മൂല്യം, കളിക്കുന്ന ക്ലബ്ബ്, കളിമികവ്, ടീമുകളുടെ സമീപകാലത്തെ പ്രകടനം, മുൻകാലനേട്ടങ്ങൾ തുടങ്ങിയവ കണക്കിലെടുത്താണ് വിപണിമൂല്യം കണക്കാക്കുന്നത്.

ആദ്യ പത്ത് സ്ഥാനക്കാർ- തുക കോടി രൂപയിൽ

ഇംഗ്ലണ്ട് 10,632

ബ്രസീൽ 9618

ഫ്രാൻസ് 8690

പോർച്ചുഗൽ 7905

സ്പെയിൻ 7610

ജർമനി 7467

അർജന്റീന 5340

നെതർലൻഡ്സ് 4954

ബെൽജിയം 4751

യുറഗ്വായ് 3790