- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസിയും റോണോൾഡയും തമ്മിൽ ചെസ് ബോർഡിനു മുൻപിൽ ഏറ്റുമുട്ടിയൽ ആരു ജയിക്കും? ആദ്യമായി ഇരുവരും ഒരുമിച്ച് പരസ്യത്തിൽ എത്തുന്നത് സ്യുട്ട്കേസിനു മുകളിലെ ചെസ് ബോർഡിൽ കരുക്കൾ നീക്കി; വൈറൽ പരസ്യം ഏറ്റെടുത്ത് ആരാധകർ
ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ താരങ്ങളിൽ രണ്ടു പേരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോണൽ മെസിയും. ഇരുവരും ഇപ്പോൾ ഒരു പരസ്യത്തിൽ ഒരുമിക്കുമ്പോൾ അത് ലോകമാകെ വൈറലാവുകയാണ്. ലക്ഷ്വറി ക്ലോത്തിങ് ബ്രാൻഡായ ലൂയിസ് വ്യുട്ടനു വേണ്ടിയാണ് ഇരുവരും പരസ്യത്തിൽ ഒത്തുചേരുന്നത്. ഏറ്റവും നല്ല ഫുട്ബോൾ കളിക്കാരൻ ആരെന്ന തർക്കത്തിൽ കൂടെക്കൂടെ പേരുകൾ ഉയർന്ന് വരാറുള്ള ഇരുവരും ഇത്തവണ പക്ഷെ ഒന്നിക്കുന്നത് ഒരു ചെസ് ബോർഡിനു മുൻപിലാണ്.
ഒരു സ്യുട്ട് കേസിനു മുകളിലെ ചെസ് ബോർഡിൽ ചെസ്സ് കളിച്ച ഇവരിൽ ആരാണ് ജയിച്ചത് എന്ന് വ്യക്തമല്ല, എന്നാൽ, വിജയം ഒരു മാനസികാവസ്ഥയാണ് എന്നായിരുന്നു മെസ്സി ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇരുവരും ഇപ്പോൾ ഖത്തർ ലോകകപ്പിനായി തയ്യാറെടുക്കുകയാണ്. എന്നാൽ, ഇരുവരുടെയും ആരോഗ്യപ്രശ്നങ്ങളും അതാത് ടീമുകളെ അലട്ടുന്നുണ്ട്. ലിയോണൽ മെസ്സി ഇപ്പോൾ ടീമിനൊപ്പമല്ലാതെ ഒറ്റക്കാണ് പരിശീലനം നേടുന്നത്. വ്യാഴാഴ്‌ച്ച നടന്ന വാം അപ് മാച്ചിൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതെ വന്നതോടെ റോണാൾഡോയുടെ ആരോഗ്യ നിലയെ കുറിച്ചും ആശങ്കകൾ ഉയർന്നിട്ടുണ്ട്.
നിങ്ങൾ ആരാധിക്കുന്നത് റൊണാൾഡോയേ ആയാലും മെസ്സിയെ ആയാലും, വർത്തമാന കാല തലമുറയിലെ ഏറ്റവും മികച്ച കളിക്കാരാണ് ഇരുവരും എന്നത് ഒരു പരമാർത്ഥമാണ്. ലോകത്തിൽ ഏറ്റവും അധികം ഗോളടിച്ച കളിക്കാരൻ എന്ന ബഹുമതി റൊണാൾഡോക്ക് തന്നെയാണ്. ഇതുവരെ 807 ഗോളുകളാണ് ആ കാലിൽ നിന്നും പിറന്ന് വീണിട്ടുള്ളത്. ഗോളുകളുടെ കാര്യത്തിൽ മെസ്സി പക്ഷെ ഏറെ പിറകെയൊന്നുമല്ല. അതേസമയം, ഏറ്റവും നല്ല ഫുട്ബോൾ കളിക്കാരനുള്ള ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ ഏഴ് തവണ ഏറ്റു വാങ്ങിയിട്ടുമുണ്ട് മെസ്സി.
അടുത്തിടെ ഒരു അഭിമുഖത്തിൽ റൊണാൾഡോ മെസ്സിയെ കുറിച്ച് പറഞ്ഞത് മാജിക് എന്നായിരുന്നു. വളരെ നല്ല കളിക്കാരനായ മെസ്സിയുമൊത്ത് 16 വർഷത്തിലേറെയായി അന്താരാഷ്ട്ര ഫുട്ബോൾ രംഗത്ത് താൻ ഉണ്ടെന്ന് അന്ന് റോണാൾഡോ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു. മെസ്സിയുമായി വളരെ ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് റൊണാൾഡോ.
മറുനാടന്‍ മലയാളി ബ്യൂറോ