- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകനോട് മോശമായി പെരുമാറിയതിന് ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക്; സൗദി ക്ലബ്ബ് അൽ-നസറിൽ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും; സി ആർ 7ന്റെ ആദ്യ മത്സരം ജനുവരി 21ന് എത്തിഫാഖ് എഫ് സിക്കെതിരെ
റിയാദ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ എത്തുന്നുവെന്ന സൗദി അറേബ്യൻ ക്ലബ് അൽ-നസർ പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ക്ലബ്ബ് തരംഗമായി മാറിയിരുന്നു. എന്നാൽ സൂപ്പർ താരം സൗദി ക്ലബ്ബിൽ അരങ്ങേറുന്നതിനായി ആരാധകർ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ട്.
റൊണാൾഡോയ്ക്ക് ഇംഗ്ലണ്ട് എഫ് എയുടെ വിലക്ക് ഉള്ളതിനാലാണിത്. ആരാധകനോട് മോശമായി പെരുമാറിയ സംഭവത്തിൽ റൊണാൾഡോ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രണ്ട് കളിയിൽ വിലക്കേർപ്പെടുത്തിയത്.
നവംബറിൽ എവർട്ടണെതിരായ മത്സരശേഷം മടങ്ങവെ സെൽഫിയെടുക്കാനായി ഫോൺ നീട്ടി ആരാധകന്റെ കൈയിൽ നിന്ന് ഫോൺ തട്ടിക്കളഞ്ഞ സംഭവത്തിലാണ് റൊണാൾഡോക്ക് വിലക്കും 50000 പൗണ്ട് പിഴയും എഫ് എ (ഫുട്‌ബോൾ അസോസിയേഷൻ) ചുമത്തിയത്. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതിന് പിന്നാലെയായിരുന്നു റൊണാൾഡയുടെ രോഷപ്രകടനം.
പ്രീമിയർ ലീഗ് വിട്ട് മറ്റെവിടേക്കെങ്കിലും മാറിയാലും വിലക്ക് ബാധകമാണെന്ന് എഫ് എവ്യക്തമാക്കിയിരുന്നു. ലോകകപ്പിൽ വിലക്ക് ബാധകമായിരുന്നില്ല. ഇതോടെ ജനുവരി അഞ്ചിനും പതിനാലിനുമുള്ള അൽ നസറിന്റെ മത്സരങ്ങൾ റൊണാൾഡോയ്ക്ക് നഷ്ടമാവും. ജനുവരി 21ന് എത്തിഫാഖ് എഫ് സിക്കെതിരെ ആയിരിക്കും റൊണാൾഡോയുടെ അരങ്ങേറ്റമെന്നാണ് പ്രതീക്ഷിക്കുന്നത്.ൽ-നസർ.
സ്പോർട്സ് ഡെസ്ക്