- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിക്കാൻ വേണ്ടി തെരുവിലിറങ്ങി തെണ്ടിയിരുന്ന ബാല്യകാലം എത്രവേഗം കടന്നു പോയി; ഇപ്പോൾ വർഷം 1700 കോടി രൂപ വരുമാനമുള്ള സഹസ്രകോടീശ്വരൻ; സൗദിയിൽ രാജാവിനെ പോലെ ജീവിക്കുന്ന ക്രിസ്റ്റ്യാനോ റോണാൾഡോയുടെ പട്ടിണിയിൽ നിന്നുള്ള യാത്രയുടെ കഥ
ക്രിസ്റ്റ്യാനോ റോണാൾഡോ എന്ന പേര് ഇന്ന് ലോകമാകമാനമുള്ള ഫുട്ബോൾ പ്രേമികൾ നെഞ്ചിലേറ്റിയ പേരാണ്. 21-ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ കാൽപ്പന്തുകളിക്കാരിൽ ഒരാൾ. മാത്രമല്ല, കായിക രംഗത്തെ സഹസ്ര കോടീശ്വരന്മാരിൽ ഒരാൾ കൂടിയാണ് ഈ ഫുട്ബോൾ ദൈവം. എന്നാൽ, ഇതൊന്നുമായിരുന്നില്ല റൊണാൾഡോ ക്രിസ്റ്റ്യാനയുടെ ബാല്യകാലം. കടുത്ത ദാരിദ്ര്യത്തിന്റെ കൂരിരുട്ട് നിറഞ്ഞ ബാല്യകാലത്ത് തെരുവുകൾ വൃത്തിയാക്കുന്ന ജോലി വരെ ചെയ്യേണ്ടി വന്നിട്ടുണ്ട് ഈ ഫുട്ബോൾ രാജാവിന്.
അതിലും ഭീകരമായത്, തന്റെ കുടുംബത്തെ സഹായിക്കുവാൻ, ഒരു നേരത്തെ ആഹാരം സമ്പാദിക്കുവാൻ മഡേരിയയിലെ സാവോ പെഡ്രൊയ്ഹിലെ തെരുവുകളിൽ ഭിക്ഷയാചിക്കേണ്ടി വന്ന ഒരു ബാല്യകാവുമുണ്ട് റൊണാൾഡോക്ക് എന്ന് പറഞ്ഞാൽ ഇപ്പോൾ വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടായിരിക്കും. എന്നാൽ, അത് ഒരു യാഥാർത്ഥ്യം മാത്രമാണ്.
അങ്കോളൻ സ്വാതന്ത്ര്യ സമരത്തിൽ പോർച്ചുഗൽ സൈന്യത്തിനു വേണ്ടി പോരാടിയ ഒരു മുൻ സൈനികനായിരുന്നു റൊണാൾഡോയുടെ പിതാവ്. സൈന്യത്തിൽ നിന്നും വിരമിച്ച ശേഷം ഒരു ഉദ്യാനപാലകനായൈ ഭാഗിക സമയം ജോലി ചെയ്തിരുന്ന അയാൾ മാനസിക പ്രശ്നങ്ങൾ വല്ലാതെ വലക്കുന്ന ഒരു വ്യക്തിയായിരുന്നു, മാത്രമല്ല ഒരു മുഴുക്കുടിയനും.
തന്റെ കുട്ടിക്കാലത്ത് പലപ്പോഴും മതിയായ ഭക്ഷണം ലഭിച്ചിരുന്നില്ല എന്നും കുടുംബാംഗങ്ങളുടെ വയറു നിറയ്ക്കാൻ തന്റെ പിതാവ് കിറ്റ്മാനായി ജോലി ചെയ്തിരുന്ന സ്റ്റേഡിയത്തിന്റെസമീപമുള്ള മെക്ഡൊണാൾഡ്സ് ഔട്ട്ലെറ്റിനു മുൻപിൽ താൻ ഭിഷയാചിച്ചിരുന്നു എന്നും റൊണാൾഡോ മാധ്യമ പ്രവർത്തകനായ പിയേഴ്സ് മോർഗനോട് പറഞ്ഞു.
തന്റെ മകൻ ഉയരങ്ങൾ കീഴടക്കുന്നത് കാണാൻ പക്ഷെ റൊണാൾഡോയുടെ പിതാവ് ജീവിച്ചിരുന്നില്ല. ഓൾഡ് ടഫോർഡിൽ റൊണാൾഡോയുടെ കാലുകൾ പന്തുരുട്ടാൻ തുടങ്ങി രണ്ട് വർഷം തികയുന്നതിനു മുൻപ് തന്നെ ആ പിതാവ് മരണമടഞ്ഞു. അമിത മദ്യപാനം മൂലമുണ്ടായ കരൾ രോഗമായിരുന്നു കാരണം. തന്റെ പിതാവുമായി ജീവിതത്തിലൊരിക്കലും സാധാരണപോലെ സംസാരിക്കാൻ അവസരം ലഭിച്ചിരുന്നില്ല എന്നും റൊണാൾഡോ പറഞ്ഞു.
അത്രയും ദാരിദ്ര്യത്തിനും കഷ്ടപ്പാടുകൾക്കും ഇടയിലും ആ കുടുംബം ഒറ്റക്കെട്ടായി മുന്നോട്ട് ജീവിക്കുകയായിരുന്നു. മൂത്ത സഹോദരൻ ഹ്യുഗോയും മൂത്ത രണ്ട് സഹോദരിമാരായ എല്മയും ലിലിയാനയും കുഞ്ഞനുജൻ റൊണാൾഡോയെ കൊഞ്ചിച്ച് വഷളാക്കുകയും ചെയ്തിരുന്നു. സ്‌കൂളിൽ ചെറിയൊരു ദുശാഢ്യക്കാരനായിരുന്നു റൊണാൾഡോ. വിചാരിച്ച കാര്യം നടന്നില്ലെങ്കിൽ കരയുമായിരുന്ന റൊണാൾഡോ ക്രയിങ് ബേബി എന്നായിരുന്നു അറിയപ്പെട്ട്കിരുന്നത്. ഒരിക്കൽ തന്റെ അദ്ധ്യാപിക തന്നെ ബഹുമാനിക്കുന്നില്ല എന്ന് ആരോപിച്ച് അവർക്ക് നേരെ കസേര എടുത്ത് എറിഞ്ഞതോടെ റൊണാൾഡോ സ്‌കൂളിൽ നിന്നും പുറത്തായി.
അങ്ങനെ വിദ്യാഭ്യാസം പാതി വഴിക്ക് ഉപേക്ഷിച്ചെങ്കിലും രക്തത്തിൽ അലിഞ്ഞു ചേർന്ന ഫുട്ബോളിനോടുള്ള പ്രണയം ഉപേക്ഷിക്കാൻ ആയില്ല. 2002 ൽ തന്റെ പതിനാറാം വയസ്സിൽ സ്പോർട്ടിങ് സി പിയിൽ ചേർന്ന റൊണാൾഡോവിനെ അധികം വൈകാതെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി അലക്സ് ഫെർഗുസൺ സ്വന്തമാക്കി. അവിടെ നിന്നായിരുന്നു ഇന്നത്തെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അശ്വമേധം ആരംഭിക്കുന്നത്.
ആർഭാടപൂർണ്ണമായ ഒരു ഫുട്ബോൾ ജീവിതത്തിന്റെ അവസാന ഘട്ടമാകുമ്പോഴേക്കും കായിക രംഗത്ത് ഏറ്റവുമധികം ;പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളായി റൊണാൾഡോ മാറിക്കഴിഞ്ഞു. പ്രതിവർഷം 175 മില്യൺ പൗണ്ടിനാണ് സൗദി ക്ലബ്ബായ അൽ നാസർ ഇപ്പോൾ അദ്ദേഹത്തെ സ്വന്തമാക്കിയിരിക്കുനന്ത്. ലോകത്തിലെ ഒട്ടു മിക്ക മഹാ നഗരങ്ങളിലും സ്വന്തമായി ആഡംബര സൗധങ്ങൾ ഉള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇന്നത്തെ ആസ്തി 789 മില്യൺ പൗണ്ട് ആണെന്നാണ് കണക്കാക്കുന്നത്.
ഒരു പുരുഷായുസ്സിൽ ഒരാൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്ര വുജയങ്ങളും സൗഭാഗ്യങ്ങളും കരസ്ഥമാക്കിയിട്ടും അതൊന്നും തലപ്പിടിക്കാത്തത് ദുരിതം നിറഞ്ഞ ബാല്യകാലത്തിന്റെ സ്മരണകൾ കാരണമാൺ'.അതുകൊണ്ടുതന്നെയാണ് കുടുംബ മൂല്യങ്ങൾക്ക് റൊണാൾഡോ ഏറെ വില കല്പിക്കുന്നതും. 2003-ൽ മാഞ്ചസ്റ്റ യുണൈറ്റഡിൽ ചേർന്നത് മുതൽ വ്യത്യസ്ത ക്ലബ്ബുകൾക്കായി കളിക്കുമ്പോഴും വ്യത്യസ്ത നഗരങ്ങളിൽ താമസിക്കുമ്പോഴും എന്നും അമ്മയെ കൂടെ കൂട്ടാറുണ്ടായിരുന്ന റോണാൾഡോ പറയുന്നത് തനിക്ക് അമ്മയില്ലാതെ ജീവിക്കാൻ കഴിയില്ല എന്നാണ്.
ഇപ്പോൾ അഞ്ചു കുട്ടികളുടെ ;പിതാവായ ക്രിസ്റ്റ്യാനോ റൊണാൾഡോ പറയുന്നത് തനിക്ക് ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം കുട്ടികളെ വളർത്താനായി എന്നതാണ് എന്നാണ്. ശിരസ്സ് ആകാശം മുട്ടെ ഉയർന്നപ്പോഴും, കാലടികൾ മണ്ണിൽ തന്നെ ഉറപ്പിച്ചു നിർത്തുന്നതിനാലാണ് ഈ ഫുട്ബോൾ രാജാവിന് അടിതെറ്റാത്തതെന്ന് റൊണാൾഡോയുടെ ആരാധകരും പറയുന്നു.
മറുനാടന് ഡെസ്ക്