പാരിസ്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിക്ക് കഴിഞ്ഞ വർഷത്തെ മികച്ച കായികതാരത്തിനുള്ള ലോറസ് പുരസ്‌കാരം. ഇത് രണ്ടാം തവണയാണ് മെസി മികച്ച താരത്തിനുള്ള ലോറസ് പുരസ്‌കാരം സ്വന്തമാക്കുന്നത്. ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി കിരീടം ചൂടിയ അർജന്റീന ഫുട്‌ബോൾ ടീം, ഏറ്റവും മികച്ച ടീമിനുള്ള പുരസ്‌കാരം സ്വന്തമാക്കി.

ഏതെങ്കിലും ഒരു താരം ഈ അവാർഡ് രണ്ടുതവണ കരസ്ഥമാക്കുന്നത് ആദ്യമായാണ്. 2020 ലാണ് മെസി നേരത്തെ ലോറസ് പുരസ്‌കാരം സ്വന്തമാക്കിയത്. ഫ്രാൻസ് ഫുട്ബോൾ താരം കിലിയൻ എംബാപ്പെ, ടെന്നീസ് താരം റഫേൽ നദാൽ, മോട്ടോർ റേസിങ് താരം മാക്സ് വെസ്റ്റാപ്പൻ എന്നിവരെ പിന്തള്ളിയാണ് മെസി പുരസ്‌കാരം സ്വന്തമാക്കിയത്.