ന്റർ മിലാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജ്യപ്പെടുത്തി മാഞ്ചസ്റ്റർ ചാമ്പ്യൻസ് ലീഗ് ട്രോഫി കരസ്ഥമാക്കിയപ്പോൾ അത് ചരിത്രത്തിലേക്കൊരു എത്തിനോട്ടവും ഭാവിയിലേക്ക് ഒരു സൂചനയുമാണെന്ന് ആരാധകർ കരുതുന്നു. 1998-99 സീസണിൽ പ്രീമിയർ ലീഗ്, എഫ് എ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നീ മൂൂന്ന് സുപ്രധാന കിരീടങ്ങൾ ഏറ്റുവാങ്ങി ചരിത്രം സൃഷ്ടിച്ച മാഞ്ചസ്റ്ററിന്റെ മറ്റൊരു ചരിത്രം കുറിക്കലിന്റെ ആരംഭമായിട്ടാണ് അവർ ഇതിനെ കാണുന്നത്.

പ്രാധാന്യമില്ലാത്ത രണ്ടാം സ്ഥാനം ആർക്ക് വേണം എന്നായിരുന്നു മാഞ്ചസ്റ്ററിന്റെ ബ്രാൻഡൺ വില്യംസ് തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. അതേസമയം, പതഞ്ഞുയരുന്ന ബിയറിന്റെ അകമ്പടിയോട് കളിക്കാർ രാത്രി ഏറെ വൈകിയും തങ്ങളുടെ വിജയം ആഘോഷിക്കുകയായിരുന്നു. ജാക്ക് ഗ്രീലിഷ് ഫുട്ബോളിൽ മാത്രമല്ല കരോക്കെയിലും തനിക്ക് നൈപുണ്യമുണ്ടെന്ന് തെളിയിച്ചു.

ഇസ്താംബൂളിലെ അട്ടാതുർക്ക് ഒളിമ്പിക് സ്റ്റേഡിയത്തിൽ മിലാന്റെ ഗോൾവലയം കുലുക്കിയ ഒരൊറ്റ ഗോളിൽ നേടീയ വിജയം കളിക്കാർക്കൊപ്പം ആരാധകരേയും ആഹ്ലാദത്തിലാഴ്‌ത്തി. തുർക്കി തലസ്ഥാനത്തെ തെരുവുകളിൽ അവരുടേ ആനന്ദം നിറഞ്ഞൊഴുകുകയായിരുന്നു. ടീമംഗങ്ങൾ താമസിച്ചിരുന്ന ഹോട്ടലിനുള്ളിൽ അവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊത്ത് വിരുന്നൊരുക്കി ആഹ്ലാദം പങ്കുവച്ചപ്പോൾ പുറത്ത് നിന്ന ആരാധകർ അവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചു.

ഇന്റർമിലാനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത്. 68-ാം മിനിട്ടിൽ റോഡ്രിയുടെ ബൂട്ടിൽ നിന്നാണ് ഗോൾ പിറന്നത്. ഈ വിജയത്തോടെ ട്രെബിൾ കിരീടം നേടുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ടീമായും സിറ്റി മാറി.