- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാസ്പോർട്ടുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം; മെസിയെ ബെയ്ജിങ് എയർപോർട്ടിൽ അരമണിക്കൂറോളം തടഞ്ഞുവച്ചു; ഏഷ്യൻ പര്യടനത്തിൽ ലോകചാമ്പ്യന്മാരായ അർജന്റീനയ്ക്ക് രണ്ട് സൗഹൃദ മത്സരങ്ങൾ; ആദ്യ മത്സരം ജൂൺ 15ന് ഓസ്ട്രേലിയക്കെതിരെ
ബെയ്ജിങ്: ഏഷ്യൻ പര്യടനത്തിലെ രണ്ട് സൗഹൃദ മത്സരങ്ങൾക്ക് ഒരുങ്ങി ലോകചാമ്പ്യന്മാരായ അർജന്റീന. ജൂൺ പതിനഞ്ചിന് ബെയ്ജിംഗിൽ ഓസ്ട്രേലിയക്കെതിരെയാണ് അർജന്റീനയുടെ ആദ്യമത്സരം. ജൂൺ പത്തൊൻപതിന് ജക്കാർത്തയിൽ ഇന്തോനേഷ്യയുമായാണ് രണ്ടാം മത്സരവും അർജന്റീന കളിക്കും.
അർജന്റീന ഇതിഹാസതാരം ലയണൽ മെസിയും സംഘവും മത്സരത്തിനായി ബെയ്ജിംഗിലെത്തി. എന്നാൽ ബെയ്ജിംഗിൽ ഇറങ്ങിയപ്പോൾ അത്രനല്ല അനുഭവമല്ല മെസിക്കുണ്ടായത്. വിമാനത്താവളത്തിൽ അരമണിക്കൂറോളം തടഞ്ഞുവച്ചു. പാസ്പോർട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ ആശയക്കുഴപ്പമായിരുന്നു കാരണം. അരമണിക്കൂറിന് ശേഷമാണ് മെസിക്കും സംഘത്തിനും വിമാന താവളത്തിൽ നിന്ന് ഹോട്ടലിലേക്ക് പോയത്.
ഏഞ്ചൽ ഡി മരിയ, റോഡ്രിഗോ ഡി പോൾ, ലിയാൻഡ്രോ പരേഡസ്, ജിയോവനി ലോ സെൽസോ, എൻസോ ഫെർണാണ്ടസ്, നഹ്വേൽ മൊളിന എന്നിവർക്കൊപ്പം പ്രത്യേക വിമാനത്തിലാണ് മെസി ചൈനയിലെത്തിയത്. മെസിയുടെ പാസ്പോർട്ട് എയർപോർട്ട് ഉദ്യോഗസ്ഥർ പരിശോധിക്കുമ്പോൾ റോഡ്രിഗോ ഡി പോളും കൂടെയുണ്ടായിരുന്നു.
more grateful than ever to have de paul by messi's side in this complicated situation pic.twitter.com/2qO5PcShuw
- messifc (@messinationlm10) June 10, 2023
ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി വിട്ട മെസി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മയാമിയിലേക്ക് മാറിയിരുന്നു. മുൻ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാമിന് ഉടമസ്ഥാവകാശമുള്ള ക്ലബ് കൂടിയാണിത്. പി എസ് ജിയുമായി കരാർ പൂർത്തിയാക്കിയ മെസിക്ക് ബാഴ്സലോണയിലേക്ക് മടങ്ങാനായിരുന്നു താൽപര്യം.
ഇതിനായി ചർച്ചകളും തുടങ്ങിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം മെസിക്ക് മുന്നിൽ ഒരു കരാർ വെക്കാൻ പോലും ബാഴ്സയ്ക്ക് സാധിച്ചിരുന്നില്ല. അനുവദിക്കപ്പെട്ട ശമ്പള ബില്ലിനുള്ളിൽ മെസിയെ ലാ ലീഗയിൽ രജിസ്റ്റർ ചെയ്യുക എന്നതാണ് ബാഴ്സയ്ക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
അടുത്ത മാസം 21ന് ഇന്റർ മയാമിയിൽ അരങ്ങേറ്റം കുറിച്ചേക്കുമെന്നാണ് വിവരം. ഒരു മാസത്തെ അവധിക്ക് ശേഷമാകും മെസ്സി അമേരിക്കൻ ക്ലബ്ബിലെത്തുക. ക്രൂസ് അസൂളായിരിക്കും ആദ്യമത്സരത്തിൽ എതിരാളി. കരാർ വാർത്തകൾ പുറത്തുവന്നതോടെ മെസിയുടെ അരങ്ങേറ്റ മത്സരത്തിനുള്ള ടിക്കറ്റുകൾ വൻതുകയ്ക്കാണ് റീസെയ്ൽ നടക്കുന്നത്.
സ്പോർട്സ് ഡെസ്ക്