- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ എഫ് സി ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് തോൽവി; രണ്ട് ഗോൾ ജയത്തോടെ ഓസ്ട്രേലിയ
ദോഹ: എഎഫ്സി ഏഷ്യൻ കപ്പിൽ കരുത്തരായ ഓസ്ട്രേലിയയെ വിറപ്പിച്ച ശേഷം ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് കീഴടങ്ങി ഇന്ത്യ. അഹ്മ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ട് ഗോളുകൾക്കായിരുന്നു ഓസ്ട്രേലിയയുടെ ജയം. ജാക്സിൻ ഇർവിൻ, ജോർദാൻ ബോസ് എന്നിവരാണ് സോക്കറൂസിന്റെ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിലാണ് ഓസ്ട്രേലിയയുടെ രണ്ട് ഗോളുകളും പിറന്നത്.
ആദ്യ പകുതിയിൽ കരുത്തരെ ഗോൾ രഹിത സമനിലയിൽ പിടിക്കാൻ ഇന്ത്യക്കായിരുന്നു. എന്നാൽ രണ്ടാം പാതിയിൽ എല്ലാം താളം തെറ്റി. ഇരുവർക്കും പുറമെ ഉസ്ബെക്കിസ്ഥാൻ, സിറിയ എന്നിവരാണ് ഗ്രൂപ്പ് ബിയിൽ മത്സരിക്കുന്നത്. രണ്ട് ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക.
കളത്തിൽ കായിക കരുത്ത് തന്നെയായിരുന്നു ഓസ്ട്രേലിയയുടെ ബലം. ഒരു ഗോൾ നേടിയതോടെ മാനസികമായ നേട്ടവും അവർക്ക് ലഭിച്ചു. ആദ്യപാതിയിൽ 70 ശതമാനവും പന്ത് ഓസ്ട്രേലിയൻ താരങ്ങളുടെ കാലിലായിരുന്നു. ഏറ്റവും കൂടുതൽ ഷോട്ടുകളുതിർത്തതും ഓസ്ട്രേലിയ തന്നെ. ഒരിക്കൽ മാത്രമാണ് ഇന്ത്യ ഓസ്ട്രേലിയൻ ഗോൾമുഖത്ത് ഭീഷണിയായത്. 16-ാം മിനിറ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് ഗോൾ നേടാൻ സുവർണാവസരം ലഭിച്ചു. വലത് വിംഗിൽ നിന്ന് വന്ന പന്തിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന ഛേത്രി ഹെഡ്ഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.
തുടർന്ന് ഇന്ത്യയുടെ ഡിഫൻഡർമാർ ഓസീസിനെ തടഞ്ഞുനിർത്തുകയായിരുന്നു. ഗോളുകൾ എണ്ണം കുറയുന്നതിന് പ്രതിരോധനിരക്ക് വലിയ ജോലി ചെയ്യേണ്ടിവന്നു. 50-ാം മിനിറ്റിലായിരുന്നു ഓസീസിന് ലീഡ് സമ്മാനിച്ച ഇർവിന്റെ ഗോൾ വന്നത്. ഇന്ത്യയുടെ ബോക്സിലേക്ക് വന്ന ഒരു ക്രോസ് തടയുന്നതിൽ ഗുർപ്രീത് സന്ധുവിന് പിഴവ് സംഭവിച്ചു. അദ്ദേഹം പന്ത് തടഞ്ഞിട്ടത് ഇർവിന്റെ മുന്നിലേക്കായിരുന്നു. അനായാസം താരം ഗോൾ കണ്ടെത്തി.
50ാം മിനിറ്റിൽ ജാക്സൺ ഇർവിനാണ് ഓസ്ട്രേലിയക്കായി ആദ്യ ഗോൾ കണ്ടെത്തിയത്. വലതു വിങ്ങിൽനിന്നുവന്ന ക്രോസ് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു കൈകൊണ്ട് തട്ടിയകറ്റിയെങ്കിലും പന്ത് ചെന്നുനിന്നത് ഇർവിന്റെ കാലിൽ. മനോഹരമായ ഇടങ്കാൽ ഷോട്ടിലൂടെ രണ്ട് ഇന്ത്യൻ താരങ്ങളെ ഭേദിച്ച് പന്ത് വലയ്ക്കകത്തെത്തി.
73-ാം മിനിറ്റിൽ ജോർദാൻ ബൊസിന്റെ വകയായിരുന്നു ഓസ്ട്രേലിയക്കായുള്ള അടുത്ത ഗോൾ. 72-ാം മിനിറ്റിൽ ബ്രൂണോ ഫർണറോളിക്ക് പകരക്കാരനായാണ് ജോർദാൻ ഗ്രൗണ്ടിലെത്തിയത്. ആദ്യ ടച്ചിൽ തന്നെ ഗോളും കണ്ടെത്തി. വലതുവിങ്ങിൽനിന്ന് റിലീ മഗ്രി നൽകിയ പന്ത് വലയിലേക്ക് അടിച്ചിടേണ്ട ചുമതലയേ ജോർദാനുണ്ടായിരുന്നുള്ളൂ. സ്കോർ ഓസ്ട്രേലിയ 2-0 ഇന്ത്യ.
പരാജയപ്പെട്ടെങ്കിലും യൂറോപ്യൻ ഫുട്ബോൾ ലീഗിൽ കളിക്കുന്ന താരങ്ങൾ നിറഞ്ഞ സോക്കറൂസിനെ ആദ്യ പകുതിയിൽ ഗോളിൽ നിന്നകറ്റിയത് തന്നെ വലിയ കാര്യമെന്ന് പറയാം. കഴിഞ്ഞ ഫിഫ ലോകകപ്പിൽ ചാംപ്യൻന്മാരയ അർജന്റീനയെ വിറപ്പിക്കാനും ഓസ്ട്രേലിയക്കായിരുന്നുവെന്ന് ഓർക്കണം.