- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരു എഫ്സിയോട് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന തോൽവി. ബംഗളൂരു എഫ്സിക്കെതിരായ നിർണായക മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മഞ്ഞപ്പട പരാജയപ്പെട്ടത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സ് ആദ്യ നാലിൽ നിന്ന് പുറത്തായി.
ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ശ്രീ കാണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 89-ാം മിനിറ്റിൽ സാവി ഹെർണാണ്ടസ് നേടിയ ഗോളാണ് ആതിഥേയർക്ക് ജയമൊരുക്കിയത്. 17 മത്സരങ്ങൾ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. 18 മത്സരങ്ങൾ പൂർത്തിയാക്കിയ ബംഗളൂരു എഫ്സി 21 പോയിന്റുമായി ആറാമത്.
മത്സരത്തിൽ പന്തടക്കത്തിൽ ബംഗളൂരു എഫ്സിക്കായിരുന്നു മുൻതൂക്കം. ഒമ്പത് ഷോട്ടുകളാണ് ബംഗളൂരി എഫ്സി തൊടുത്തത്. ഇതിൽ രണ്ടെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഒരെണ്ണം ഗോൾവര കടക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന് ഒരെണ്ണം മാത്രമാണ് ലക്ഷ്യത്തിലേക്ക് പായിക്കാൻ സാധിച്ചത്.
മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെയാണ് ബംഗളൂരു എഫ്സിയുടെ വിജയഗോൾ പിറന്നത്. മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രമുള്ളപ്പോൾ ഹെർണാണ്ടസ് പന്ത് ഗോൾവര കടുത്തുകയായിരുന്നു. അഞ്ച് മത്സരങ്ങൾ ശേഷിക്കെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് മോഹങ്ങൾ അവസാനിച്ചിട്ടില്ല.