- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണ്ണാടകയോട് അടിതെറ്റിയത് എതിരില്ലാത്ത ഒരു ഗോളിന്; സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി
ഭുവനേശ്വർ: സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ റൗണ്ടിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി. കർണാടകയോടാണ് നിലവിലെ ചാമ്പ്യന്മാരായ കേരളം തോറ്റത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. ആദ്യ മത്സരത്തിൽ പഞ്ചാബിനോട് സമനില വഴങ്ങിയാണ് കർണാടക വരുന്നത്.
20-ാം മിനിറ്റിൽ അഭിഷേക് ശങ്കറാണ് കർണാടകയുടെ വിജയ ഗോൾ നേടിയത്. ജേക്കബ് ജോൺ ബോക്സിലേക്ക് ഉയർത്തിനൽകിയ പന്ത് കൃത്യമായി ചെസ്റ്റിൽ ടാപ് ചെയ്ത് അഭിഷേക് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തിലുടനീളം പന്തിന്മേൽ ആധിപത്യം കർണാടകയ്ക്കായിരുന്നു.
ആദ്യ മത്സരത്തിൽ കേരളം ഗോവയെ പരാജയപ്പെടുത്തിയിരുന്നു. ഇനി ഫെബ്രുവരി 14ന് കേരളം മഹാരാഷ്ട്രയെ നേരിടും. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമെ സെമി ഫൈനലിലെത്തൂ. രണ്ട് ഗ്രൂപ്പുകളിലായി 12 ടീമുകളാണ് മത്സരിക്കുന്നത്. സെമി മത്സരങ്ങളും ഫൈനലും സൗദി അറേബ്യയിലെ റിയാദിലാണ് നടക്കുക.