- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസ്സിയുടെ കാര്യത്തിൽ ഉറപ്പില്ലെങ്കിലും റൊണാൾഡോക്ക് പിന്നാലെ അനേകം സൂപ്പർ താരങ്ങൾ സൗദിയിലെക്കെത്തും; സ്വപനം കാണാൻ കഴിയാത്ത ആഡംബര വസതിയും കോടികളുടെ വാച്ചും ഇട്ടുമൂടാൻ പറ്റുന്ന ശമ്പളവും വാഗ്ദാനം ചെയ്ത് സൗദി രംഗത്ത്
റിയാദ്: സൗദിയുടെ ആധുനികവത്ക്കരണം സ്വപ്നം കാണുന്ന കിരീടാവകാശി ആ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുകയാണ്. പല യാഥാസ്ഥിക നിയമങ്ങളും എടുത്തു കളഞ്ഞ സൗദി അറേബ്യ, പെട്രോളിതര സമ്പദ്വ്യവസ്ഥ വളർത്തിക്കൊണ്ടു വരുന്നതിലും ദത്ത ശ്രദ്ധരാണ്. ഇപ്പോൾ ഫുട്ബോൾ രംഗത്തും വലിയൊരു ശക്തിയാകാൻ ഉള്ള തയ്യാറെടുപ്പിലാണ് സൗദി അറേബ്യ. വൻ തുക നൽകി നേരത്തെ റൊണാൾഡോയെ സ്വന്തമാക്കിയ സൗദി ഇപ്പോൾ മറ്റ് സൂപ്പർ താരങ്ങൾക്കായി കൂടി വലവിരിച്ചിരിക്കുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
യുണൈറ്റഡ് മാഞ്ചസ്റ്ററിൽ നിന്നും പുറത്ത് വന്നതിനു ശേഷം റൊണാൾഡോ ഏറ്റെടുത്തത് പ്രതിവർഷം 175 മില്യൻ പൗണ്ട് ശമ്പളം ലഭിക്കുന്ന സൗദിയിലെ കരാർ ആയിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു സൗദിയുമായുള്ള കരാർ ഒപ്പുവച്ചത്. രാജ്യത്തിനായി അൽ നാസർ ക്ലബ്ബാണ് കൂറ്റൻ തുക നൽകി താരത്തെ സ്വന്തമാക്കിയത്.
കരിയറിന്റെ ഏതാണ്ട് അവസാനമെത്തി നിൽക്കുന്ന വേളയിലാണ് റൊണാൾഡോക്ക് ഈ വമ്പൻ ഓഫർ ലഭിച്ചതെന്ന് ചില നിരീക്ഷകർ പറയുന്നു. പ്രോ ലീഗ് മാച്ചുകളിൽ ഇടത്തരം പ്രകടനം മാത്രമായിരുന്നു അദ്ദേഹത്തിന് കാഴ്‌ച്ച വയ്ക്കാനായത്. റിയൽ മാഡ്രിഡിനു വേണ്ടി 432 കളികളിൽ നിന്നും 450 ഗോളുകൾ നേടിയ താരത്തെ സംബന്ധിച്ചിടത്തോളം അത് നിലവാര തകർച്ച തന്നെയായിരുന്നു.
ഗ്രൗണ്ടിലെ പ്രകടനമല്ല പക്ഷെ റൊണാൾഡോക്ക് സൗദിയിലേക്കുള്ള വാതിൽ തുറന്നത്, മറിച്ച് താരപരിവേഷമായിരുന്നു. ഒരു രാജാവിന് ലഭിക്കുന്ന സ്വീകരണമായിരുന്നു റൊണാൾഡോക്ക് ലഭിച്ചത്. ആഡംബര വസതിക്കും, വിലകൂടിയ വാച്ചുകൾക്കും പുറമെ കൂറ്റൻ ശമ്പളവും ലഭിച്ചു എന്ന് മാത്രമല്ല, റൊണാൾഡോക്ക് മുൻപിൽ സൗദിയിലെ ചില കർശന നിയമങ്ങൾ പോലും വഴിമാറി എന്നതാണ് യാഥാർത്ഥ്യം.
ഇപ്പോഴിതാ റോണാൾഡോക്ക് പിന്നാലെ മറ്റു ചില താരങ്ങളും സൗദിയിലെക്ക് വരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കരിം ബെൻസെമ, ഗോളോ കാന്റെ എന്നിവർ ഈ വേനൽക്കാലത്ത് സൗദ്യിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ലിയോണൽ മെസ്സിക്കായും സൗദി ശ്രമിക്കുന്നതായി വാർത്തകൾ പുറത്തു വരുന്നുണ്ടെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ല.
മറുനാടന്‍ ഡെസ്‌ക്