- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫി ഫുട്‌ബോർ കിരീടം സർവീസസിന്
ഇറ്റാനഗർ: സന്തോഷ് ട്രോഫി ഫുട്‌ബോർ കിരീടം സർവീസസിന്. ഫൈനലിൽ, ഏകപക്ഷീയമായ ഒരു ഗോളിന് സർവീസസ് ഗോവയെ കീഴടക്കി. ടൂർണമെന്റ് ചരിത്രത്തിൽ ഇത് ഏഴാം വട്ടമാണ് സർവീസസ് ട്രോഫി നേടുന്നത്.
ഫൈനലിൽ ട്രോഫി നേടുമെന്ന് കരുതിയിരുന്ന ഗോവയ്ക്ക് പ്രതീക്ഷയ്്ക്ക് ഒത്തുയരാനായില്ല. മലയാളി പ്രതിരോധ താരം പിപി ഷഫീലിന്റെ 67 ാ ം മിനിറ്റിലെ ലോങ് റേഞ്ചർ ഗോളിൽ നേടിയ ലീഡ് മത്സരാന്ത്യം വരെ സർവീസസ് കാത്തു.
ഗോൾഡൻ ജൂബിലി സ്‌റ്റേഡിയത്തിൽ നടന്ന കളിയുടെ ആദ്യപകുതിയിൽ ഇരുപക്ഷത്തെയും അറ്റാക്കർമാർക്ക് ഗോൾ കണ്ടെത്താനായില്ല. ഗോൾവലയിലേക്ക് പന്തിനെ പായിക്കാനുള്ള പരിശ്രമങ്ങൾക്ക് കുറവുണ്ടായില്ല. എന്നാൽ, അതെല്ലാം ഗോൾവലയ്ക്ക് മുന്നിൽ നിഷ്ടപ്രഭമാകുകയോ, പുറത്തേക്ക് പോവുകയോ ചെയ്തു.
രണ്ടാം പകുതിയിൽ സർവീസസ് കുറച്ചുകൂടി ഉഷാറായി. കൂടുതൽ നീക്കങ്ങൾ കണ്ടുതുടങ്ങി. ഗോവ ബോക്‌സിലേക്ക് തുടരെ ആക്രമണങ്ങൾ വന്നു. 50 ാം മിനിറ്റിൽ ഗോവ ഗോൾകൂപ്പർ അന്റോണിയോ ഡ്്ി സിൽവയുടെ ഒരു നിർണായക സേവ് എടുത്തുപറയണം. ഗോവൻ ഡിഫൻഡർ ദീശങ്ക് കുങ്കാലിക്കർക്ക് പറ്റിയ പിഴവ് മുതലാക്കി സർവീസസ് റൈറ്റ് ഹാഫ് ശുഭം റാണയാണ് പന്ത് തൊടുത്തുവിട്ടത്.
67 ാം മിനിറ്റിൽ ഡി സിൽവ ഡൈവ് ചെയ്ത് നോക്കിയെങ്കിലും ഷഫീൽ പി പി ഗോൾ വലയിലാക്കുന്നത് കണ്ടുനിൽക്കേണ്ടി വന്നു. കോഴിക്കോട് കപ്പക്കൽ സ്വദേശിയായ ഷഫീലിന് ടൂർണമെന്റിലെ മൂന്നാം ഗോളാണിത്.
സമനില ഗോളിനായി ഗോവ കിണഞ്ഞുപരിശ്രമിച്ച ഗോവയ്ക്ക് മൂന്നുഅവസരങ്ങൾ കിട്ടിയെങ്കിലും സർവീസസ് ഡിഫൻഡർമാർ അതെല്ലാം തടുത്തു. ഇഞ്ചുറി ടൈമിലായിരുന്നു ഗോവയുടെ ഏറ്റവും മികച്ച ശ്രമം. ജോഷ്വാ ഡിസിൽവയുടെ ഹെഡർ സർവീസസ് ഗോളി അബ്ദുൾ ഖാദിറിനെ കബളിപ്പിച്ചെങ്കിലും, പ്രദീപ് കുമാർ അത് ക്ലിയർ ചെയ്തതോടെ ഗോവയ്ക്ക് നിരാശയായി ഫലം.
സർവീസസിന്റെ 12 ാമത്തെയും ഗോവയുടെ 14 ാമത്തെയും പൈനലായിരുന്നു. ഗോവ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളിക്കളത്തിലിറങ്ങിയത്. എന്നാൽ, കിരീടം തിരിച്ചുപിടിക്കാമെന്ന ഗോവയുടെ പ്രതീക്ഷ തകരുകയായിരുന്നു. ദേശീയ ഗെയിംസ് ഫുട്‌ബോൾ ചാംപ്യൻഷിപ്പിലും സർവീസസ് ആയിരുന്നു ചാംപ്യന്മാർ.