- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോളടിക്കാൻ മാത്രമല്ല..ഗോളിടിപ്പിക്കാനും പടിച്ച ഫ്രഞ്ച് നായകൻ; അർജന്റീനിയൻ ഇതിഹാസത്തിന്റെ ഫ്രഞ്ച് ക്ലബ്ബിലെ സാന്നിധ്യം എംബാപ്പെയെ കംപ്ലീറ്റ് പ്ലയറാക്കുമോ? എംബാപ്പെയുടെ അസിസ്റ്റിൽ ലിയോണൽ മെസിയുടെ റെക്കോർഡ് ഗോൾ! പി എസ് ജിയിൽ ഫുട്ബോൾ ഇതിഹാസങ്ങൾ ചരിത്രം കുറിക്കുമ്പോൾ
പാരീസ്: ക്രിസ്റ്റ്യാനോയ്ക്കും മെസിക്കും ശേഷം ലോകഫുട്‌ബോൾ ഉറ്റുനോക്കുന്ന താരമാണ് കിലിയൻ എംബാപെ.രാജ്യത്തിന് വേണ്ടിയും ക്ലബന് വേണ്ടിയും ഒരുപോലെ തിളങ്ങുന്ന എംബാപെ പക്ഷെ നാളിതുവരെ മെസിയുമായി അത്ര അടുപ്പത്തിലൊന്നുമായിരുന്നില്ല. പിഎസ്ജിയിലേക്കുള്ള മെസിയുടെ വരവിന് പിന്നാലെ എംബാപെ ക്ലബ് വിടുമെന്നതുൾപ്പടെയുള്ള വാർത്തകൾ പരന്നിരുന്നു.എന്നാൽ ആ പ്രചരണങ്ങളെ ഒക്കെത്തന്നെയും അസ്ഥാനത്താക്കി ഇന്ന് ലോകഫുട്‌ബോളിലെ തന്നെ ഏറ്റവും മികച്ച കൂട്ടുകെട്ടാകുന്ന കാഴ്‌ച്ചയാണ് ഇപ്പോൾ പി എസ് ജിയിൽ കാണുന്നത്.
സാധാരണ മെസിയാണ് അസിസ്റ്റ് നൽകി ഒട്ടുമിക്കവരെയും കൊണ്ട് ഗോളടിപ്പിക്കുന്നതെങ്കിൽ ഇപ്പോൾ എംബാപയും ആ നിലയിലേക്ക് ഉയർന്നിരിക്കുന്നുവെന്നതാണ് കഴിഞ്ഞ ദിവസത്തെ പിഎസ്ജിയുടെ മത്സരം സാക്ഷ്യപ്പെടുത്തുന്നത്.എംബാപെയുടെ അതിമനോഹര പാസിൽ നിന്നാണ് ഇന്നലെ മെസി തകർപ്പൻ ഗോൾ കണ്ടെത്തിയത്.ഈ ഗോളാകട്ടെ ഫുട്‌ബോളിന്റെ തന്നെ ചരിത്രത്തിലേക്കാണ് മെസി അടിച്ചതെന്ന് മറ്റൊരു വസ്തുത.
മത്സരത്തിന്റെ 40 ാം മിനുട്ടിലാണ് മനോഹരഗോൾ പിറന്നത്.തന്റെ കാലിലേക്ക് വന്ന പന്ത് തെല്ലിട വൈകാതെ ഒന്നു നോക്കുക പോലും ചെയ്യാതെ എംബാപെ പിന്നിലേക്ക് പാസ് ചെയ്തു.കൃത്യമായി അത് തന്റെ കാലിലേക്ക് എടുത്ത മെസിൻ തകർപ്പൻ ഷോട്ടിലൂടെ ലക്ഷ്യം കാണുകയായിരുന്നു.ഗോൾ നേട്ടത്തോടെ മറ്റൊരു റെക്കോർഡ് കൂടി മെസി അക്കൗണ്ടിൽ ചേർത്തു. ഏറ്റവും കൂടുതൽ തവണ ഗോളിന്റെ ഭാഗമാവുന്ന താരമായി. മെസിക്ക് 1004 ഗോൾ+ അസിസ്റ്റുണ്ട്. പെലെയെയാണ് മെസി മറകടന്നത്.
മാത്രമല്ല, യൂറോപ്പിലെ ഏറ്റവും മികച്ച അഞ്ച് ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകളുള്ള താരവും മെസിയായി. 495 ഗോളുകളാണ് മെസിക്കുള്ളത്.ഈ സീസണിൽ മാത്രം 15 ഗോളും 14 അസിസ്റ്റും മെസി ലീഗിൽ നേടി.മെസി റെക്കോർഡ് ഇട്ടാൽ താനും വെറുതെ ഇരിക്കില്ലലോ എന്നത് പോലെയായിരുന്നു എംബാപെയുടെ ഗോളും.ഇന്നലത്തെ മത്സരത്തിലെ എംബാപെയുടെ ഗോൾ അദ്ദേഹത്തെ കൊണ്ട് ചെന്നെത്തിച്ചതും മറ്റൊരു റെക്കോർഡിലാണ്.
Can't get over this linkup between Lionel Messi and Mbappe, WHAT A GOAL!!!pic.twitter.com/AnGqSJ41q4
- F R E D (@AFCFrediNho_) April 15, 2023
ഗോൾ നേട്ടത്തോടെ ലീഗ് വണ്ണിൽ ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിയുടെ എക്കാലത്തെയും ടോപ് സ്‌കോററായി എംബാപ്പെ മാറി. ക്ലബിനായി എംബാപ്പെയുടെ 139ാമത്തെ ഗോളാണിത്. യുറുഗ്വായ് താരമായ എഡിൻസൺ കവാനിയുടെ 138 ഗോളുകൾ എന്ന റെക്കോഡാണ് എംബാപ്പെ മറികടന്നത്. പി.എസ്.ജിക്കായി എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന റെക്കോർഡ് കഴിഞ്ഞ മാർച്ചിൽ എംബാപ്പെ സ്വന്തമാക്കിയിരുന്നു.അന്നും കവാനിയെ തന്നെയാണ് താരം മറികടന്നത്. 203 ഗോളുകളാണ് എംബാപ്പെ ക്ലബിനായി ഇതുവരെ നേടിയത്.
അതേസമയം ഇന്നലെത്ത ജയത്തോടെ ഫ്രഞ്ച് ലീഗ് വണിൽ കിരീടത്തിലേക്ക് കൂടുതൽ അടുത്ത് പാരിസ് സെന്റ് ജെർമെയ്ൻ.സ്വന്തം തട്ടകത്തിൽ നടന്ന പോരിൽ അവർ ലെൻസിനെ 3-1ന് വീഴ്‌ത്തിയാണ് ചാമ്പ്യന്മാരാകാൻ ഒരുങ്ങുന്നത്.സൂപ്പർ താരങ്ങളായ ലയണൽ മെസി, കിലിയൻ എംബാപ്പെ എന്നിവരും വിറ്റിനയുമാണ് പിഎസ്ജിക്കായി വല ചലിപ്പിച്ചത്.
30-40 മിനിറ്റിനിടെ മൂന്ന് ഗോളുകളും വലയിലാക്കി പിഎസ്ജി കളി ഏകപക്ഷീയമാക്കി. 19ാം മിനിറ്റിൽ ലെൻസ് താരം സാലിസ് അബ്ദുൽ സമദ് ചുവപ്പ് കാർഡ് വാങ്ങി പുറത്തായതോടെ അവർ തുടക്കത്തിൽ തന്നെ പത്ത് പേരായി ചുരുങ്ങി. ഇത് കാര്യങ്ങൾ പിഎസ്ജിക്ക് അനുകൂലമാക്കി.രണ്ടാം ഗോൾ നേടിയ വിറ്റിനയാണ് അക്കൗണ്ട് തുറക്കാനായി പിഎസ്ജിക്ക് വഴി വെട്ടിയത്. താരത്തിന്റെ പാസിൽ നിന്ന് 31ാം മിനിറ്റിലാണ് എംബാപ്പെയിലൂടെ പിഎസ്ജി മുന്നിലെത്തിയത്.
37ാം മിനിറ്റിൽ ആദ്യ ഗോളിന് വഴിയൊരുക്കിയ വിറ്റിന ടീമിനായി രണ്ടാം ഗോൾ നേടി. മൂന്ന് മിനിറ്റിനുള്ളിൽ മെസിയുടെ ഗോളും വന്നു.40ാം മിനിറ്റിൽ എംബാപ്പെ ഒരുക്കിയ അവസരമാണ് മെസി ഗോളാക്കി മാറ്റിയത്. 60ാം മിനിറ്റിൽ ഒരു ഗോൾ മടക്കി ലെൻസ് ആശ്വാസം കണ്ടെത്തി. സെമിസ്ലോ ഫ്രാങ്കോവ്സ്‌കി ലെൻസിനായി പെനാൽറ്റിയിലൂടെ ഗോൾ കണ്ടെത്തി.
ജയത്തോടെ പിഎസ്ജി ഏറെക്കുറെ കിരീടം ഉറപ്പാക്കി. 31 മത്സരങ്ങളിൽ നിന്ന് 72 പോയിന്റുമായി അവർ ഒന്നാം സ്ഥാനത്ത്. രണ്ടാമതുള്ള ലെൻസിന് 63 പോയിന്റുകൾ. ലീഗിൽ ഇനി ഏഴ് മത്സരങ്ങളാണ് ശേഷിക്കുന്നത്.നിലവിൽ പിഎസ്ജിക്ക് ഒരു ഭീഷണിയുമില്ല.
സ്പോർട്സ് ഡെസ്ക്