- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസിൽ പുതുചരിത്രത്തിലേക്ക് ഇന്ത്യ; 100 മെഡൽ എന്ന സ്വപ്നനേട്ടം തൊട്ടരികെ; 92 മെഡലുകൾ നേടിയ രാജ്യത്തിന് ഇനി ഒൻപത് ഫൈനലുകൾ ബാക്കി; മെഡൽ നേട്ടത്തിൽ സെഞ്ചുറി കാത്ത് ആരാധകരും
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ മെഡൽ നേട്ടത്തിൽ സെഞ്ചുറിയിലേക്ക് കുതിക്കാൻ ഇന്ത്യ. ചൈനയിൽ ഇന്ത്യ 100 മെഡലുകൾ ഉറപ്പിച്ചു കഴിഞ്ഞു. 92 മെഡലുകൾ നേടി നാലാം സ്ഥാനത്തുള്ള ഇന്ത്യ ചരിത്രനേട്ടത്തിന് തൊട്ടരികെയാണ്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഇന്ത് 100 മെഡലുകൾ ഉറപ്പിച്ചു കഴിഞ്ഞു. നിലവിൽ 92 മെഡലുകൾ നേടിയിട്ടുള്ള ഇന്ത്യ ഒമ്പത് മെഡലുകൾ കൂടി ഉറപ്പിച്ചിട്ടുണ്ട്.
ആർച്ചറിയിൽ മൂന്നും, ബ്രിഡ്ജിൽ ഒന്നും ഹോക്കി, ബാഡ്മിന്റൺ, കബഡി, ക്രിക്കറ്റ് എന്നിവയിൽ ഓരോ മെഡലുകളുമാണ് ഇന്ത്യ ഉറപ്പിച്ചത്. ഇതോടെ ഏഷ്യൻ ഗെയിംസ് മെഡൽ നേട്ടത്തിൽ ഇന്ത്യ സെഞ്ചുറി നേടുമെന്ന് ഉറപ്പായി.
21 സ്വർണം, 33 വെള്ളി,38 വെങ്കലവും അടക്കം 92 മെഡലുമായി ഇന്ത്യ മെഡൽപ്പട്ടികയിൽ നാലാം സ്ഥാനത്താണ്. 184 സ്വർണമടക്കം 345 മെഡലുകൾ നേടിയ ചൈനയാണ് ഒന്നാമത്. 44 സ്വർണമടക്കം161 മെഡലുകളുമായി ജപ്പാൻ രണ്ടാം സ്ഥാനത്തും 36 സ്വർണമടക്കം 165 മെഡലുകളുമായി ദക്ഷിണ കൊറിയ മൂന്നാമതുമുണ്ട്.
2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 16 സ്വർണവും, 23 വെള്ളി യും 31 വെങ്കലവും അടക്കം 70 മെഡലുകൾ നേടിയതായിരുന്നു ഏഷ്യൻ ഗെയിംസിൽ ഇതുവരെയുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.
ഇന്ന് പുരുഷന്മാരുടെ അമ്പെയ്ത്ത് റിക്കർവ് ടീം ഇനത്തിൽ ഇന്ത്യ വെള്ളി നേടിയിരുന്നു. ഫൈനലിൽ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ട അതാനു ദാസ്, ധീരജ് ബൊമ്മദേവര, തുഷാർ പ്രഭാകർ ഷാൽക്കെ എന്നിവരടങ്ങിയ ഇന്ത്യൻ സംഘമാണ് വെള്ളിത്തിളക്കം സമ്മാനിച്ചത്. വനിതകളുടെ ഫ്രീ സ്‌റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സോനം മാലിക് വെങ്കലം നേടി.
വനിതകളുടെ സെപാതക്ത്രോയിൽ ഇന്ത്യ സെമിയിൽ തോറ്റെങ്കിലും വെങ്കലം ഉറപ്പിച്ചിട്ടുണ്ട്. കബഡിയിലും ഹോക്കിയിലും ക്രിക്കറ്റിലും ഫൈനലിലെത്തിയ ഇന്ത്യൻ ടീം വെള്ളി മെഡലും ഉറപ്പിച്ചു.
പുരുഷ ബാഡ്മിന്റനിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് വെങ്കലം നേടി. ചൈനീസ് താരം ലീ ഷെഫിങ്ങിനോട് 16- 21,9- 21 എന്ന സ്‌കോറിനാണ് പ്രണോയ് തോറ്റത്. അമ്പെയ്ത്ത് റീകർവ് ടീം ഇനത്തിൽ ഇന്ത്യൻ പുരുഷ ടീം സെമിയിലെത്തി. ഷൂട്ട് ഓഫിൽ മംഗോളിയയെ തോൽപിച്ചാണ് അതാനു ദാസ്, ഭിരാജ്, തുഷാർ എന്നിവർ സെമിയിലെത്തിയത്. വനിതകളുടെ 76 കിലോ വിഭാഗം ഗുസ്തിയിൽ കിരൺ ബിഷ്‌ണോയ്ക്കു വെങ്കലം. മംഗോളിയൻ താരത്തെ 6- 3നാണ് കിരൺ കീഴടക്കിയത്.
സ്പോർട്സ് ഡെസ്ക്