- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസ് ബാഡ്മിന്റനിൽ ചരിത്രം കുറിച്ച് സാത്വിക് - ചിരാഗ് സഖ്യം; ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ സ്വർണനേട്ടം; 26 സ്വർണമടക്കം 101 മെഡലുമായി നാലാമത്
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ പുതുചരിത്രം കുറിച്ച് പുരുഷ ബാഡ്മിന്റൺ ഡബിൾസിൽ ഇന്ത്യയ്ക്ക് സ്വർണം നേട്ടം. ഇന്ത്യയുടെ ഡബിൾസ് താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ശനിയാഴ്ച നടന്ന ഫൈനലിൽ ദക്ഷിണ കൊറിയൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് (21-18, 21-16) ഇന്ത്യൻ സഖ്യത്തിന്റെ ചരിത്ര നേട്ടം.
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ഇത്തവണത്തെ ഗെയിംസിൽ ഇന്ത്യയുടെ 26-ാം സ്വർണമാണിത്. 26 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡൽ നേട്ടം 101 ആയത്. ഇന്ത്യ നിലവിൽ നാലാം സ്ഥാനത്ത് തുടരുകയാണ്.
വനിതാ കബഡിയിൽ സ്വർണ മെഡൽ നേടിയതോടെ 100 മെഡൽ എന്ന സുവർണസംഖ്യയിൽ ഇന്ത്യ എത്തിയിരുന്നു. ഇന്ത്യയുടെ ആകെ സ്വർണ മെഡലുകൾ 26 ആയി. വനിതാ കബഡി ഫൈനലിൽ ചൈനീസ് തായ്പേയ്യെ 26- 24 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഗെയിംസിന്റെ 14ാം ദിനത്തിൽ രാവിലെ തന്നെ മൂന്നു സ്വർണം ഉൾപ്പെടെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയത്. വനിതാ ആർച്ചറിയിൽ ജ്യോതി വെന്നം, പുരുഷ ആർച്ചറിയിൽ ഓജസ് ഡിയോട്ടലെ എന്നിവരാണ് മറ്റു സ്വർണ നേട്ടക്കാർ. പുരുഷ ആർച്ചറിയിൽ വെള്ളിയും വനിതാ ആർച്ചറിയിൽ വെങ്കലവും ഇന്ത്യയ്ക്കാണ്.
ഇന്നലെ വരെ 22 സ്വർണവും 34 വെള്ളിയും 39 വെങ്കലവും സഹിതം 95 മെഡലുകളാണ് ഇന്ത്യ നേടിയത്. പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റൻ പുരുഷ ഡബിൾസിലും ഫൈനൽ മത്സരങ്ങളിൽ ഇന്ത്യൻ പ്രാതിനിധ്യമുള്ളതിനാൽ രണ്ടു മെഡലുകൾകൂടി ഉറപ്പാണ്. ഗെയിംസ് ചരിത്രത്തിൽ സർവകാല നേട്ടം ഇന്ത്യ നേരത്തേ ഉറപ്പാക്കിയിരുന്നു. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 70 മെഡലുകൾ നേടിയതായിരുന്നു മുന്റെക്കോർഡ്.
സ്പോർട്സ് ഡെസ്ക്