ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ് റേഞ്ചിൽ നിന്നും വീണ്ടും ഇന്ത്യയ്ക്ക് മെഡൽ. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യൻ ടീം സ്വർണം നേടി. ഇതോടെ ഗെയിംസിലെ ഇന്ത്യൻ മെഡിൽ നേട്ടം നാലായി ഉയർന്നു. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ, റിഥം സാങ് വാ്ൻ, ഇഷാ സിങ്ങ് ത്രയമാണ് സ്വർണം നേടിയത്. 1759 പോയിന്റ് നേടിയാണ് ഇന്ത്യ സ്വർണം നേടിയത്. ചൈനയാണ് രണ്ടാമത്. വെങ്കലം കൊറിയ സ്വന്തമാക്കി.

വനിതകളുടെ 50 മീറ്റർ റൈഫിൽ 3 പൊസിഷൻസ് ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ വെള്ളി മെഡൽ നേട്ടം. സിഫ്റ്റ് കൗർ സമാറ, ആഷി ചൗക്സി, മാനിനി കൗശിക് സഖ്യമാണ് വെള്ളി മെഡൽ നേടിയത്.ഫൈനലിൽ 1764ന പോയിന്റ് നേടിയാണ് ഇന്ത്യ വെള്ളി മെഡൽ നേടിയത്. പോയിന്റോടെയാണ് ചൈന സ്വർണ്ണത്തിലേക്കെത്തിയത്.

നാലാം ദിനം ഷൂട്ടിംഗിൽ ഇന്ത്യൻ ടീം വെള്ളി മെഡൽ നേടി. സെയ്ലിങ്ങിൽ നേഹ ഠാക്കൂർ വെള്ളിയും ഇബാദ് അലി വെങ്കലവും സ്വന്തമാക്കിയിരുന്നു.ജൂഡോ വനിതാ വിഭാഗത്തിൽ തൂലിക മന്നും പുരുഷ വിഭാഗത്തിൽ അവതാർ സിംഗും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

നേരത്തെ അശ്വാഭ്യാസ ടീമിനത്തിലാണ് ഇന്ത്യ മൂന്നാം സ്വർണം നേടിയത്. സുദിപ്തി ഹജേല, ദിവ്യകൃതി സിങ്, ഹൃദയ് ഛെദ്ദ, അനുഷ് അഗർവാള എന്നിവരടങ്ങിയ ടീമാണ് സ്വർണം നേടിയത്. ഈ ഇനത്തിൽ 41 വർഷത്തിനിടെ ഇന്ത്യ നേടുന്ന ആദ്യ സ്വർണമാണിത്.