- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ഒരു മിടുമിടുക്കന്റെ ചതുരംഗത്തിലെ നേട്ടക്കഥ
ടോറന്റോ: ചതുരംഗക്കളത്തിലെ വിശ്വജേതാവിനെ തീരുമാനിക്കാനുള്ള പോരാട്ടത്തിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രം ഇന്ത്യയുടെ കൗമാരക്കാരൻ ഡി. ഗുകേഷിന് സ്വന്തം. ഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇന്ത്യയുടെ ഡി ഗുകേഷ്.
9 പോയിന്റുമായി മുന്നിലെത്തിയാണ് ഗുകേഷ് ടൂർണമെൻര് ചാമ്പ്യനായത്. ടൊറന്റോയിൽ നടന്ന അവസാന റൗണ്ട് മത്സരത്തിൽ ലോക മൂന്നാം നമ്പർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയിൽ തളച്ചാണ് നേട്ടം.ലോക ചെസ് ചാമ്പ്യന്റെ എതിരാളിയെ നിശ്ചയിക്കുന്ന മത്സരമാണ് ഫിഡെ കാൻഡിഡേറ്റസ്. 2024 ലെ ലോക ചാമ്പ്യൻഷിപ്പ് കിരീടത്തിനായുള്ള മത്സരത്തിൽ 17 കാരനായ ഗുകേഷ് ഡിങ് ലിറനെ നേരിടും.
ദോമ്മരാജു ഗുകേഷ് അങ്ങനെ ലോക ചെസിലെ അത്ഭുതമാകുകയാണ്. 2006ൽ ചെന്നൈയിൽ ഒരു തെലുങ്ക് കുടുംബത്തിലാണ് ഗുകേഷിന്റെ ജനനം.ഏഴാം വയസിൽ ചെസ് പഠിച്ചു. ഗ്രാൻഡ് മാസ്റ്ററാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിൽ മൂന്നാം സ്ഥാനം. 2700 റേറ്റിങ് പോയിന്റിലെത്തുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരം. കാൻഡിഡേറ്റ്‌സിൽ കളിക്കുന്ന മൂന്നാമത്തെ പ്രായം കുറഞ്ഞ താരവും ഗുകേഷ് ആയിരുന്നു. ഇനി അതുക്കും മേലയാണ് സ്ഥാനം. ലോക കിരീടം നേടാനുള്ള കരുത്ത് ഗുകേഷിന്റെ ചിന്തകളിലുണ്ടെന്നതാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയാകുന്നത്. അങ്ങനെ വന്നാൽ വിശ്വനാഥൻ ആനന്ദിന് ശേഷം ചതുരംഗ പലകയിലെ കിരീടവും ഇന്ത്യയിലേക്ക് എത്തും.
ടൂർണമെന്റ് ജയത്തോടെ ഡി ഗുകേ ലോകചെസ്സ് ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യനെ നേരിടാനുള്ള യോഗ്യത നേടി. കാൻഡിഡേറ്റ്‌സ് ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് 17 കാരനായ ഗുകേഷ്. 2014ൽ വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റസ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഗുകേഷ്. മാഗ്‌നസ് കാൾസണും ഗാരി കാസ്പറോവും ലോക ചാമ്പ്യന്മാരാകുമ്പോൾ ഇരുവർക്കും 22 വയസ്സായിരുന്നു. ചരിത്ര നേട്ടത്തിൽ ഗുകേഷിനെ അഭിനന്ദിച്ച് വിശ്വനാഥൻ ആനന്ദ് രംഗത്തെത്തി. ഗുകേഷിന്റെ നേട്ടത്തിൽ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് പ്രതികരിച്ചു.
ഗുകേഷും നെപോംനിയാഷിയും നകാമുറയും 7.5 പോയന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ശനിയാഴ്ച 13ാം റൗണ്ടിൽ ഗുകേഷ് ഫ്രാൻസിന്റെ അലിറെസ ഫിറൂസയെ 63 നീക്കങ്ങൾക്കൊടുവിൽ തോൽപിച്ച് 8.5 പോയന്റിലേക്ക് മുന്നേറി. നെപോയും നകാമുറയും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ മത്സരം സമനിലയിലുമായി. ഇതോടെ എട്ട് പോയന്റിൽ നിന്ന് രണ്ടുപേരും. 14ാം റൗണ്ടിൽ ലോക നാലാം നമ്പർ താരമായ നകാമുറയെ തോൽപ്പിച്ച് ഗുകേഷ് ചരിത്രം രചിച്ചു.
കഴിഞ്ഞ ഒരു വർഷത്തെ ചെസ് ടൂർണ്ണമെന്റുകളിൽ മികച്ച പ്രകടനം നടത്തുന്ന എട്ട് ഗ്രാന്റ് മാസ്റ്റർമാർ വീതമാണ് പുരുഷ, വനിതാ വിഭാഗങ്ങളിലേക്ക് കാൻഡിഡേറ്റ് ടൂർണമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഇതിലെ വിജയിയാണ് ഇപ്പോഴത്തെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനുമായി ലോക ചെസ് കിരീടത്തിന് ഏറ്റുമുട്ടുക. ഇതാണ് ഗുകേഷ് സാധ്യമാക്കുന്നത്.
കാൻഡിഡേറ്റ്‌സിൽ കളിക്കാൻ യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരം കൂടിയാണ് 17 വയസ്സായ ഗുകേഷ്. അമേരിക്കയുടെ ബോബി ഫിഷർ, നോർവ്വെയുടെ മാഗ്‌നസ് കാൾസൻ എന്നിവരായിരുന്നു കാൻഡിഡേറ്റ്‌സിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ഗുകേഷിനേക്കാൾ പ്രായം കുറഞ്ഞ കളിക്കാർ.