- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിറ്റാണ്ടിന് ശേഷം ഇന്ത്യ അണ്ടർ 18 ഫിബ ലോക കപ്പിൽ; ചരിത്രം കുറിച്ച് ഇന്ത്യയുടെ അണ്ടർ 17 ബാസ്‌ക്കറ്റ്ബോൾ ടീം; ലോകകപ്പ് അടുത്ത വർഷം
ന്യൂഡൽഹി: ഒരു പതിറ്റാണ്ടിന് ശേഷം അണ്ടർ 18 3 x3 ഫിബ ലോക കപ്പിന് യോഗ്യത നേടി പുരുഷന്മാരുടെ ഇന്ത്യൻ ബാസ്‌ക്കറ്റ്ബോൾ ടീം. ജയദീപ് റാത്തോഡ്, കുശാൽ സിങ്, ഹർഷ് ദുഗർ, ലോകേന്ദ്ര സിങ് എന്നിവരടങ്ങുന്ന ഇന്ത്യ അണ്ടർ 17 പുരുഷന്മാരുടെ 3 x3 ബാസ്‌ക്കറ്റ്ബോൾ ടീമാണ് അണ്ടർ 18 3 x3 ഫിബ ലോകകപ്പിന് യോഗ്യത നേടി ചരിത്രം കുറിച്ചത്. 2011 ശേഷം ഇതാദ്യമായാണ് ഇന്ത്യ യോഗ്യത നേടുന്നത്. അടുത്ത വർഷമാണ് മത്സരങ്ങൾ നടക്കുക.
2011-ലാണ് ഇതിന് മുൻപ് ഇന്ത്യൻ പുരുഷ-വനിതാ ബാസ്‌ക്കറ്റ്‌ബോൾ ടീമുകൾ ഫിബ അണ്ടർ 18 3 x3ലോകകപ്പിൽ പങ്കെടുത്തത്. ലോകകപ്പിൽ ഇന്ത്യ പുരുഷ വിഭാഗം മൊത്തത്തിൽ 29-ാം സ്ഥാനത്തെത്തിയപ്പോൾ വനിതകൾ 16-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
മലേഷ്യയിലെ കോലാലംപൂരിൽ നടന്ന അണ്ടർ 17 3 x 3 ഏഷ്യാ കപ്പിന്റെ സെമി ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 21-20ന് തോൽപ്പിച്ചാണ് ഇന്ത്യ ലോകകപ്പിന് യോഗ്യത നേടിയത്. ഏഷ്യാ കപ്പിൽ ജപ്പാനെതിരെ ഫൈനലിൽ തോറ്റ ടീം രണ്ടാം സ്ഥാനത്തെത്തി. നേരത്തെ ക്വാർട്ടർ ഫൈനലിൽ ജോർദാനെതിരെ ഇന്ത്യ 19-2 ന് ജയിച്ചിരുന്നു.
സ്പോർട്സ് ഡെസ്ക്