- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ ഹോക്കി പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു; രാജി പ്രഖ്യാപനം ലോകകപ്പ് ഹോക്കിയിലെ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ; സ്ഥാനമൊഴിഞ്ഞത് ഒളിമ്പിക്സ് വെങ്കലമെഡലിലേക്ക് ഇന്ത്യയെ നയിച്ച പരിശീലകൻ
ഭുവനേശ്വർ: ഇന്ത്യൻ ഹോക്കി ടീം പരിശീലകൻ ഗ്രഹാം റീഡ് രാജിവച്ചു. ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് രാജിപ്രഖ്യാപനം. ഇന്ത്യയിൽ നടന്ന ലോകകപ്പിൽ ക്വാർട്ടറിലെത്താതെ ഇന്ത്യ പുറത്തായിരുന്നു. 2019 ഏപ്രിൽ മുതൽ ഇന്ത്യൻ ടീം പരിശീലകനായ ഓസ്ട്രേലിയക്കാരൻ ഗ്രഹാം റീഡിന് കീഴിൽ കഴിഞ്ഞ ഒളിംപിക്സിൽ ഇന്ത്യ വെങ്കലനേടിയിരുന്നു.
ടീമിനെ പരിശീലിപ്പിക്കാനായതിൽ അഭിമാനമെന്നും ഓരോ നിമിഷവും ആസ്വദിച്ചിരുന്നുവെന്നും ടീമിന് എല്ലാ ആശംസകളും നേരുന്നുവെന്നും ഗ്രഹാം റീഡ് രാജിവച്ച ശേഷം പറഞ്ഞു.ഹോക്കി ലോകകപ്പിൽ ഒമ്പതാം സ്ഥാനത്തായിരുന്നു ഇന്ത്യ. ക്രോസ് ഓവർ മത്സരത്തിൽ ന്യൂസിലൻഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിന് ശേഷം സഡൻ ഡെത്തിൽ തോറ്റാണ് ഇന്ത്യ ക്വാർട്ടർ കാണാതെ പുറത്താവുന്നത്. പിന്നീട് ജപ്പാൻ, ദക്ഷിണാഫ്രിക്ക എന്നിവരെ തോൽപ്പിച്ച് ഒമ്പതാം സ്ഥാനം നേടി.
ന്യൂസിലൻഡിനെതിരെ നിശ്ചിത സമയത്ത് ഇരുവരും മൂന്ന് ഗോളുകൾ വീതം നേടി. 3-1ന് ലീഡ് നേടിയ ശേഷമാണ് ഇന്ത്യ രണ്ട് ഗോളുകൾ വഴങ്ങിയത്. ലളിത് കുമാർ ഉപാധ്യയ്, സുഖ്ജീത് സിങ്, വരുൺ കുമാർ എന്നിവരാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ലെയ്ൻ സാം, റസ്സൽ കെയ്ൻ, ഫിൻഡ്‌ലെ സീൻ എന്നിവരിലൂടെ ന്യൂസിലൻഡിന്റെ മറുപടി. ന്യൂസിലൻഡ് ഗോൾ കീപ്പർ ലിയോൺ ഹെയ്വാർഡിന്റെ പ്രകടനം ന്യൂസിലൻഡിന് തുണയായി.
മത്സരത്തിന്റെ ആദ്യ ക്വാർട്ടറിൽ ഇരുവർക്കും ഗോളൊന്നും നേടാൻ സാധിച്ചിരുന്നില്ല. ഇന്ത്യക്ക് അനുകൂലമായി ഒരു പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഹർമൻപ്രീത് സിംഗിന്റെ ഫ്‌ളിക്ക് ന്യൂസിലൻഡ് ഗോൾ കീപ്പർ ഡൊമിനിക് ഡിക്‌സൺ തടഞ്ഞിട്ടു. രണ്ടാം ക്വാർട്ടറിൽ ഇന്ത്യ ലീഡെടുത്തു. അകാശ്ദീപിന്റെ നേതൃത്വത്തിൽ നടത്തിയ കൗണ്ടർ അറ്റാക്കിൽ ലളിത് കുമാർ ഗോൾ നേടി.
24-ാം മിനിറ്റിൽ രണ്ടാം ഗോളും പിറന്നു. പെനാൽറ്റി കോർണർ സുഖ്ജീത് സിങ് ലക്ഷ്യത്തിലെത്തിച്ചു. എന്നാൽ 28-ാം മിനിറ്റിൽ ഒരു ഗോൾ തിരിച്ചടിക്കാൻ ന്യൂസിലൻഡിനായി. സാമിന്റെ വകയായിരുന്നു ഗോൾ.
സ്പോർട്സ് ഡെസ്ക്