- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസിൽ കേരളത്തിന് ഇരട്ടി മധുരം; വോളിബോളിൽ കേരളത്തിന് സുവർണനേട്ടം; പുരുഷ- വനിതാ ടീമുകൾക്ക് സ്വർണം; രണ്ട് വിജയവും എതിരാളികളെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത്
ഗാന്ധിനഗർ: ദേശീയ ഗെയിംസ് വേളിബോളിൽ കേരളത്തിന് ഇരട്ട സ്വർണം. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും കേരളം ജേതാക്കളായി.
ബുധനാഴ്ച നടന്ന പുരുഷ വിഭാഗം ഫൈനലിൽ തമിഴ്‌നാടിനെ 3-0ന് തകർത്തായിരുന്നു കേരള ടീമിന്റെ സ്വർണ നേട്ടം. ആദ്യ സെറ്റ് 25-23ന് സ്വന്തമാക്കിയ കേരളം രണ്ടാം സെറ്റ് 28-26നും വിജയിച്ചു.മൂന്നാം സെറ്റിൽ 27-25ന്റെ ജയത്തോടെ കേരളം ആധികാരികമായി സ്വർണ മെഡൽ സ്വന്തമാക്കുകയായിരുന്നു.
വനിതാ വിഭാഗത്തിൽ പശ്ചിമ ബംഗാളിനെ തകർത്തായിരുന്നു (3-0) കേരളത്തിന്റെ സ്വർണ നേട്ടം.ആദ്യ സെറ്റ് 25-22ന് കേരളം സ്വന്തമാക്കി.രണ്ടാം സെറ്റിൽ 36-34 എന്ന സ്‌കോറിനായിരുന്നു ജയം. മൂന്നാം സെറ്റ് 25-19ന് സ്വന്തമാക്കിയ കേരള വനിതകൾ സ്വർണ മെഡലും സ്വന്തമാക്കിയാണ് മടങ്ങിയത്.
സ്പോർട്സ് ഡെസ്ക്
Next Story