അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ കേരളത്തിന്റെ ആദ്യ മെഡൽ വനിതകളുടെ ഫെൻസിങ്ങിൽ. കേരളത്തിനായി ജോസ്ന ക്രിസ്റ്റി ജോസാണ് വെങ്കലം നേടിയത്. വനിതകളുടെ സാബെർ വിഭാഗത്തിലാണ് ജോസ്ന മത്സരിച്ചത്.

സെമി ഫൈനലിൽ ഒളിമ്പ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവുമായ തമിഴ്‌നാടിന്റെ ഭവാനി ദേവിയോട് തോൽവി വഴങ്ങിയതോടെയാണ് ജോസ്നയ്ക്ക് വെങ്കലം ലഭിച്ചത്. ഗാന്ധിനഗറിലെ മഹാത്മ മന്ദിർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.