അഹമ്മദാബാദ്: 2022 ദേശീയ ഗെയിംസിൽ കേരളത്തിന് മൂന്നാം സ്വർണം. വനിതകളുടം 4ഃ100 മീറ്റർ റിലേയിലാണ് കേരളം സ്വർണം നേടിയത്. ഭാവിക, അഞ്ജലി.പി. ഡി, ഷിൽബി, ശിൽഡ എന്നിവരടങ്ങിയ ടീമാണ് കേരളത്തിന് വേണ്ടി സ്വർണം നേടിയത്.

ഫോട്ടോ ഫിനിഷിൽ തമിഴ്‌നാടിനെ മറികടന്നാണ് കേരളം സ്വർണം നേടിയത്. ഇതോടെ കേരളത്തിന്റെ സ്വർണനേട്ടം മൂന്നായി ഉയർന്നു. നേരത്തേ റോളർ സ്‌കേറ്റിങ്ങിൽ കേരളം രണ്ട് സ്വർണം നേടിയിരുന്നു.

പുരുഷ വിഭാഗം 4ഃ100 റിലേയിൽ കേരളം വെള്ളിമെഡൽ നേടി. ഇഷാം, പ്രണവ്, അശ്വിൻ, മിഥുൻ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി വെള്ളി നേടിയത്. ഈ ഇനത്തിൽ തമിഴ്‌നാടിനാണ് സ്വർണം. നേരത്തെ പുരുഷന്മാരുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ അരുൺ. എ.ബി. വെള്ളി നേടിയിരുന്നു.