- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസ്: ഞായറാഴ്ച കേരളത്തിന് രണ്ടാം സ്വർണം; 100 മീറ്റർ ബട്ടർ ഫ്ളൈയിൽ സജൻ പ്രകാശിന് സുവർണ നേട്ടം
അഹമ്മദാബാദ്: മുപ്പത്തിയാറാമത് ദേശീയ ഗെയിംസിൽ ഞായറാഴ്ച കേരളത്തിന് രണ്ടാം സ്വർണം. പുരുഷന്മാരുടെ 100 മീറ്റർ ബട്ടർ ഫ്ളൈയിൽ ഒളിമ്പ്യൻ സജൻ പ്രകാശാണ് കേരളത്തിനായി സ്വർണം നേടിയത്. 55.32 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് താരം സ്വർണം നീന്തിയെടുത്തത്.
ഞായറാഴ്ച നടന്ന 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ സജൻ വെള്ളി നേടിയിരുന്നു. 1:52.43 സെക്കൻഡിൽ ഫിനിഷ് ചെയ്തായിരുന്നു വെള്ളി നേട്ടം. കർണാടകയുടെ അനീഷ് ഗൗഡയാണ് ഈയിനത്തിൽ സ്വർണം നേടിയത്.
ഞായറാഴ്ച വനിതകളുടെ റോവിങ്ങിൽ ഫോർ വിഭാഗത്തിൽ കേരളം സ്വർണം നേടിയിരുന്നു. വിജിന മോൾ, ആവണി, അശ്വനി കുമാരൻ, അനുപമ ടി.കെ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വർണം നേടിയത്.
സ്പോർട്സ് ഡെസ്ക്
Next Story