- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ഗെയിംസ് ഫുട്ബോളിൽ മെഡലുറപ്പിച്ച് കേരളം; പുരുഷ വിഭാഗം ഫൈനലിൽ
അഹമ്മദാബാദ്: ദേശീയ ഗെയിംസ് ഫുട്‌ബോളിൽ കേരളം മെഡൽ ഉറപ്പിച്ചു. പുരുഷന്മാരുടെ ഫുട്ബോളിൽ ഫൈനൽ ബർത്ത ഉറപ്പിച്ചതോടെ ഒരു മെഡൽ ഉറപ്പായി. സെമി ഫൈനലിൽ കർണാടകയെ കീഴടക്കിയാണ് കേരളം കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കേരളത്തിന്റെ വിജയം. കേരളത്തിനായി മുഹമ്മദ് ആഷിഖും അജീഷ് പിയും ഗോളടിച്ചു. മത്സരം തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ മുഹമ്മദ് ആഷിഖിലൂടെ കേരളം ലീഡെടുത്തു. ആദ്യ പകുതിയിൽ ആ ലീഡ് കാത്തുസൂക്ഷിക്കാനും കേരളത്തിന് സാധിച്ചു.
രണ്ടാം പകുതിയിൽ 55-ാം മിനിറ്റിൽ അജീഷ് കേരളത്തിനായി രണ്ടാം ഗോളടിച്ചു. ഒരു ഗോൾ തിരിച്ചടിക്കാനായി കർണാടക പരമാവധി ശ്രമിച്ചെങ്കിലും കേരളത്തിന്റെ പ്രതിരോധം മികച്ച പ്രകടനം പുറത്തെടുത്തു.
സ്പോർട്സ് ഡെസ്ക്
Next Story