- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് ടൂർണമെന്റിൽ വെങ്കല മെഡൽ; ചരിത്ര നേട്ടത്തിൽ ഇന്ത്യയുടെ മണിക ബത്ര
ബാങ്കോക്ക്: ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ ഇന്ത്യൻ താരം മണിക ബത്രയ്ക്ക് വെങ്കല മെഡൽ. ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് മണിക ബത്ര. ലോക ആറാം നമ്പർ താരമായ ജപ്പാന്റെ ഹിയ ഹയാതയെ കീഴടക്കിയാണ് മണികയുടെ വെങ്കല നേട്ടം.
ശനിയാഴ്ച ലോക ആറാം നമ്പർ താരവും മൂന്ന് തവണ ഏഷ്യൻ ചാമ്പ്യനുമായ ജപ്പാന്റെ ഹിന ഹയാതയെ പരാജയപ്പെടുത്തിയാണ് മണിക ബത്ര ഈ നേട്ടം സ്വന്തമാക്കിയത്. സ്‌കോർ: 4-2 (11 - 6, 6 - 11, 11 - 7, 12 - 10, 4 - 11, 11 - 2). നേരത്തെ സെമിയിൽ ജപ്പാന്റെ തന്നെ മിമ ഇറ്റോയോട് താരം പരാജയപ്പെട്ടിരുന്നു.
ലാകറാങ്കിങ്ങിൽ 44ാം സ്ഥാനത്താണ് മണിക ബത്ര. ലോകോത്തര താരങ്ങളായ ചെൻ സിങ്ടോങിനെയും ഹയാതയെയും പരാജയപ്പെടുത്തുകയെന്ന വലിയ വെല്ലുവിളിയാണ് മണികയ്ക്കുണ്ടായിരുന്നത്. മൂന്ന തവണ ഏഷ്യൻ ചാമ്പ്യനായിരുന്നു ഹിന ഹിയാത.
സെമിഫൈനലിൽ മിമ ഇറ്റോയോട് തോറ്റിരുന്നു ബിത്ര. നവംബർ 17 മുതൽ നവംബർ 19 വരെ തായ്ലൻഡിലെ ബാങ്കോക്കിലെ ഹുവാമാർക്ക് ഇൻഡോർ സ്റ്റേഡിയത്തിലാണ് ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസ് നടക്കുന്നത്.
സ്പോർട്സ് ഡെസ്ക്