- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോക്കി ലോകകപ്പ്: പരിശീലനത്തിനായി ടീം ഇന്ത്യ ഒഡീഷയിൽ; ഉദ്ഘാടന മത്സരം ജനുവരി 13ന്
റൂർക്കേല: ഹോക്കി ലോകകപ്പിന്റെ പരിശീലനത്തിനായി ഇന്ത്യൻ ടീം ഒഡീഷയിലെത്തി. റൂർക്കേലയിലാണ് പരിശീലനം നടത്തുക. പരിശീലകൻ ഗ്രഹാം റീഡിനൊപ്പം ഭുവനേശ്വറിലെത്തിയത്. ജനുവരി 13നാണ് ലോകകപ്പ് ഭുവനേശ്വറിലെ ദേശീയ ഹോക്കി സ്റ്റേഡിയത്തിൽ ആരംഭിക്കുന്നത്. ആദ്യ മത്സരം അർജ്ജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ്.
ദേശീയ തലത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഹോക്കി ടർഫായി മാറിയിരിക്കുന്ന ഒഡീഷയിലെ സ്റ്റേഡിയങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും കോച്ച് റീഡ് പറഞ്ഞു. ഹർമൻ പ്രീത് സിംഗാണ് ഇന്ത്യയെ ലോകകപ്പ് പോരാട്ടത്തിൽ നയിക്കുന്നത്.
ലോകകപ്പ് മത്സരത്തിൽ പൂൾ-ഡിയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. സ്പെയിനും ഇംഗ്ലണ്ടും വെയിൽസുമാണ് ഗ്രൂപ്പിലുള്ള മറ്റ് മൂന്ന് ടീമുകൾ.16 ടീമുകളാണ് നാല് ഗ്രൂപ്പുകളിലായി അണിനിരക്കുന്നത്. ഓസ്ട്രേലിയ, ബെൽജിയം, നെതർലാന്റ്സ്, അർജ്ജന്റീന, ജർമ്മനി, ന്യൂസിലാന്റ്, ഫ്രാൻസ്, കൊറിയ, മലേഷ്യ, ദക്ഷിണാഫ്രിക്ക, ജപ്പാൻ, ചിലി എന്നിവരാണ് മാറ്റുരയ്ക്കുന്ന മറ്റ് രാജ്യങ്ങൾ.
സ്പോർട്സ് ഡെസ്ക്