- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ: പി.വി സിന്ധു ആദ്യ റൗണ്ടിൽ പുറത്ത്; പരാജയപ്പെട്ടത് കരോളിന മാരിനോട്
ക്വലാലംപുർ: രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യയുടെ സൂപ്പർ താരം പി.വി സിന്ധു മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ പുറത്ത്. ഇന്ത്യയുടെ കിരീടപ്രതീക്ഷയായിരുന്ന സിന്ധു റിയോ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ സ്പെയിനിന്റെ കരോളിന മാരിനോടാണ് തോറ്റത്. ഇന്ത്യയുടെ കിരീടപ്രതീക്ഷകളായിരുന്ന കിഡംബി ശ്രീകാന്തും സൈന നേവാളും ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ തോൽവി. സ്‌കോർ: 21-12, 10-21, 21-15. മത്സരം ഒരു മണിക്കൂറോളം നീണ്ടുനിന്നു. ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും രണ്ടാം ഗെയിമിൽ അതിശക്തമായി തിരിച്ചുവന്ന സിന്ധു മത്സരം മൂന്നാം ഗെയിമിലേക്ക് നീട്ടി. എന്നാൽ മൂന്നാം ഗെയിമിൽ താരത്തിന് കാലിടറി.
പുരുഷ വിഭാഗത്തിൽ ലോക എട്ടാം നമ്പർ താരവും മലയാളിയുമായ എച്ച് എസ് പ്രണോയ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഇന്ത്യയുടെ തന്നെ യുവതാരം ലക്ഷ്യ സെന്നിനെ മറികടന്നാണ് പ്രണോയിയുടെ വിജയം. സ്‌കോർ: 22-24, 21-12, 21-18. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പ്രണോയ് മത്സരത്തിലേക്ക് തിരിച്ചുവരികയായിരുന്നു. അടുത്ത റൗണ്ടിൽ ഇൻഡൊനീഷ്യയുടെ ചിക്കോ ഔറ ദ്വി വാർഡോയോയാണ് മലയാളി താരത്തിന്റെ എതിരാളി.
സ്പോർട്സ് ഡെസ്ക്