ക്വാലാലംപുർ: മലേഷ്യ മാസ്റ്റേഴ്‌സ് സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയും കിഡംബി ശ്രീകാന്തും ക്വാർട്ടർ ഫൈനലിൽ. വനിത സിങ്ൾസ് പ്രീ ക്വാർട്ടറിൽ ജപ്പാന്റെ അയാ ഒഹോരിയെ 21-16, 21-11 സ്‌കോറിനാണ് സിന്ധു തോൽപിച്ചത്. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ ചൈനയുടെ യീ മാൻ യാങ്ങിനെ നേരിടും.

പുരുഷ സിങ്ൾസിൽ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻ ചൈനയുടെ ഷി ഫെങ് ലിയെ 13-21, 21-16, 21-11നാണ് മലയാളിയായ പ്രണോയ് വീഴ്‌ത്തിയത്. ഇന്നത്തെ ക്വാർട്ടറിൽ ജപ്പാന്റെ കെന്റ നിഷിമോട്ടോയാണ് എതിരാളി. തായ്‌ലൻഡിന്റെ കുൻലാവുത് വിതിദ്‌സരനെ 21-19, 21-19 സ്‌കോറിൽ ശ്രീകാന്തും മറികടന്നു. അതേസമയം ലക്ഷ്യ സെൻ പുറത്തായി. ഹോങ്കോങ്ങിന്റെ ആൻഗസ് എങ് കോ ലോങ്ങിനോടാണ് 14-21, 19-21ന് ലക്ഷ്യ മുട്ടുമടക്കി.