- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ: മലയാളി താരം എച്ച്. എസ്. പ്രണോയ് ഫൈനലിൽ
മെൽബൺ: ഇന്ത്യയുടെ മലയാളിതാരം എച്ച്. എസ്. പ്രണോയ് ചരിത്ര നേട്ടത്തിൽ. 2023 ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനൽ ബർത്ത് ഉറപ്പിച്ച് താരം. സെമയിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണോയിയുടെ വിജയം. ഇന്ത്യയുടെ തന്നെ യുവതാരം പ്രിയാൻഷു രജാവത്തിന്റെ കീഴടക്കിയാണ് ലോക ഒൻപതാം നമ്പർ താരമായ പ്രണോയ് ഫൈനലിലെത്തിയത്. സ്‌കോർ: 21-18, 21-12.
ക്വാർട്ടർ ഫൈനലിൽ പുറത്തെടുത്ത മികവ് രജാവത്തിന് സെമിയിലെടുക്കാനായില്ല. ഈ സീസണിലെ പ്രണോയിയുടെ രണ്ടാം ഫൈനലാണിത്. നേരത്തേ മലേഷ്യ മാസ്റ്റേഴ്സ് കിരീടം താരം സ്വന്തമാക്കിയിരുന്നു. മലേഷ്യ മാസ്റ്റേഴ്സ് കിരീടത്തിൽ കലാശപ്പോരിനെത്തിയ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് ഓസ്ട്രേലിയൻ ഓപ്പണിലും പ്രണോയിയുടെ എതിരാളി.
ക്വാർട്ടറിൽ ലോക രണ്ടാം നമ്പർ താരവും ടൂർണമെന്റിലെ ടോപ്സീഡുമായ ആന്റൺ ഗിൻടിങ്ങിനെ തകർത്താണ് പ്രണോയ് സെമിയിലെത്തിയത്. ആ മികവ് സെമിയിലും താരം പുറത്തെടുത്തു. ആദ്യ ഗെയിമിൽ 18-18 ന് പ്രണോയിയെ ഒപ്പം പിടിക്കാൻ രജാവത്തിന് സാധിച്ചെങ്കിലും പിന്നീടൊരു പോയന്റ് നേടാനായില്ല. രണ്ടാം ഗെയിമിൽ പ്രണോയ് പഴുതടച്ച പ്രകടനം പുറത്തെടുത്തതോടെ മലയാളിതാരം കലാശപ്പോരിന് യോഗ്യത നേടി. ഫൈനൽ ഞായറാഴ്ച ഇന്ത്യൻ സമയം രാവിലെ 9.30 ന് നടക്കും.
സ്പോർട്സ് ഡെസ്ക്