- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെ ഗോൾമഴയിൽ മുക്കി; ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി സെമി ഫൈനലിൽ; ജയം, എതിരില്ലാത്ത നാല് ഗോളുകൾക്ക്; തോൽവിയോടെ പാക്കിസ്ഥാൻ പുറത്ത്
ചെന്നൈ: ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ പാക്കിസ്ഥാനെ ഗോൾമഴയിൽ മുക്കി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സെമിയിൽ. ചെന്നൈയിൽ നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ്(4 - 0) അയൽക്കാരെ ഇന്ത്യ വീഴ്‌ത്തിയത്. തോൽവിയോടെ പാക്കിസ്ഥാൻ സെമി കാണാതെ പുറത്തായി.
മേയർ രാധാകൃഷ്ണ സ്റ്റേഡിയത്തിൽ മത്സരം തുടങ്ങി ആദ്യപകുതിയിൽ തന്നെ ഇന്ത്യ രണ്ട് ഗോളിന് ലീഡെടുത്തിരുന്നു. ആദ്യ ക്വാർട്ടറിന്റെ 15-ാം മിനുറ്റിൽ പെനാൽറ്റി കോർണറിൽ നിന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ഇന്ത്യക്ക് ആദ്യ ഗോൾ നൽകി.
രണ്ടാം ക്വാർട്ടറിൽ 24-ാം മിനുറ്റിൽ ഹർമൻ രണ്ടാം തവണയും വലകുലുക്കി. ഈ ഗോളും പെനാൽറ്റി കോർണറിൽ നിന്നായിരുന്നു. മൂന്നാം ക്വാർട്ടറിൽ 36-ാം മിനുറ്റിൽ ജുഗ്രാജ് സിങ് ഗോൾനില 3-0 ആക്കി. പെനാൽറ്റി കോർണറിലൂടെയാണ് ഇത്തവണയും വല ചലിച്ചത്. നാലാം ക്വാർട്ടറിൽ 55-ാം മിനുറ്റിൽ ആകാശ്ദീപ് സിംഗിലൂടെ ഇന്ത്യ 4-0ന്റെ സമ്പൂർണ മേധാവിത്വം പാക്കിസ്ഥാനെതിരെ നേടുകയായിരുന്നു.
പാക്കിസ്ഥാനെതിരായ ജയത്തോടെ അഞ്ച് കളികളിൽ നാല് ജയം സ്വന്തമാക്കിയാണ് ഇന്ത്യ 13 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയത്. അതേസമയം ചൈനക്കെതിരെ മാത്രമാണ് ടൂർണമെന്റിൽ പാക്കിസ്ഥാന് ജയിക്കാനായത്. പാക്കിസ്ഥാൻ അഞ്ചാം സ്ഥാനക്കാരായാണ് ഗ്രൂപ്പിൽ ഫിനിഷ് ചെയ്തത്.
സ്പോർട്സ് ഡെസ്ക്