- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡൊനീഷ്യൻ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീടം മലയാളി താരം കിരൺ ജോർജിന്; ഫൈനലിൽ കീഴടക്കിയത് ജപ്പാന്റെ കൂ തകഹാഷിയെ
ജക്കാർത്ത: ഇൻഡൊനീഷ്യൻ മാസ്റ്റേഴ്സ് സൂപ്പർ 100 ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി മലയാളി താരം കിരൺ ജോർജ്. ഞായറാഴ്ച നടന്ന പുരുഷ സിംഗിൾസ് ഫൈനലിൽ ജപ്പാനിന്റെ കൂ തകഹാഷിയെയാണ് കിരൺ പരാജയപ്പെടുത്തിയത്. സ്‌കോർ: 21-19, 22-20. ആവേശംനീണ്ട ഫൈനൽ പോരാട്ടത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു കിരണിന്റെ വിജയം.
ശനിയാഴ്ച നടന്ന സെമി ഫൈനലിൽ 2014 ലോക ചാമ്പ്യൻഷിപ്പിലെ വെങ്കലമെഡൽ ജേതാവായ ഇൻഡൊനീഷ്യൻ താരം ടോമി സുഖിയാർതോയെ തോൽപ്പിച്ചാണ് കിരൺ ഫൈനലിലെത്തിയത്.
കിരണിന്റെ രണ്ടാമത്തെ ബിഡബ്‌ള്യു എഫ് വേൾഡ് ടൂർ സൂപ്പർ 100 കിരീടമാണിത്. കഴിഞ്ഞ വർഷം ഒഡിഷ ഓപ്പണിൽ കിരൺ കിരീടം നേടിയിരുന്നു.
23-കാരനായ കിരൺ ജോർജ് നിലവിൽ ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ 50-ാമതാണ്. ഈ വർഷം നടന്ന തായ്ലാൻഡ് ഓപ്പണിൽ ക്വാർട്ടർ ഫൈനൽ വരെ എത്തി മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്
Next Story