- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസ്: പുരുഷ വോളിബോൾ മത്സരത്തിൽ കംബോഡിയയെ തകർത്തു; ഇന്ത്യക്ക് വിജയത്തുടക്കം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ വോളിബോൾ മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. കംബോഡിയയെ 3-0ന് തകർത്താണ് ഏഷ്യാഡിലെ തുടക്കം ഇന്ത്യ ഗംഭീരമാക്കിയത്. 25-14, 25-13, 25-19 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യൻ സ്‌ക്വാഡിന് കഴിഞ്ഞു. വോളിയിലെ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ നാളെ ദക്ഷിണ കൊറിയയെ നേരിടും.
ഇന്ത്യൻ പുരുഷ വോളിബോൾ സ്‌ക്വാഡ്: അമിത്, വിനിത് കുമാർ, ഷമീമുദ്ധീൻ അമ്മറമ്പത്ത്, മുത്തുസാമി അപ്പാവ്, ഹരി പ്രസാദ് ബേവിനക്കുപ്പെ സുരേഷ, രോഹിത് കുമാർ, മനോജ് ലക്ഷ്മിപുരം മഞ്ജുനാഥ, ഉക്രപാണ്ഡ്യൻ മോഹൻ, അശ്വൽ റായ്, സന്തോഷ് സഹായ അന്തോണി രാജ്, ഗുരു പ്രശാന്ത് സുബ്രഹ്‌മണ്യൻ വെങ്കടസുബ്ബു, എറിൻ വർഗീസ്
ഏഷ്യൻ ഗെയിംസ് 19-ാം പതിപ്പിലെ മത്സരങ്ങൾക്കാണ് ഇന്ന് തുടക്കമായത്. ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന മത്സരങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 23നാണ്. 655 താരങ്ങൾ ഉൾപ്പെടുന്ന വലിയ നിരയെയാണ് ഇന്ത്യ ഏഷ്യൻ ഗെയിംസിനായി അയച്ചിട്ടുള്ളത്.
സ്പോർട്സ് ഡെസ്ക്