- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഷ്യൻ ഗെയിംസ് പുരുഷ വോളിബോൾ: ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യ നോക്കൗട്ടിൽ
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ വോളിബാളിൽ ഇന്ത്യക്ക് അട്ടിമറി ജയം. പൂൾ സിയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ കരുത്തരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ഇന്ത്യ വീഴ്‌ത്തിയത്. സ്‌കോർ: 25-27, 29-27, 25-22, 20-25, 17-15.
ജയത്തോടെ ഇന്ത്യ നോക്കൗട്ടിലേക്ക് യോഗ്യത നേടി. ആദ്യ മത്സരത്തിൽ കംബോഡിയയെ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് തോൽപിച്ചിരുന്നു. നിലവിലെ വെള്ളി മെഡൽ ജേതാക്കളാണ് കൊറിയ.
ഏഷ്യൻ ഗെയിംസിൽ മൂന്നു തവണ സ്വർണം നേടിയിട്ടുണ്ട്. 19 ടീമുകളാണ് ഗെയിംസിൽ പങ്കെടുക്കുന്നത്. 16 സ്വർണമുൾപ്പെടെ 27 മെഡൽ നേടിയ ചരിത്രമുള്ള ജപ്പാനാണ് കൂട്ടത്തിൽ മികവുറ്റവർ. 1962ൽ വെള്ളി നേടിയ ഇന്ത്യ 1958ലും 1986ലും വെങ്കലം സ്വന്തമാക്കിയിരുന്നു. 37 വർഷത്തിനുശേഷം മെഡൽ നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
സ്പോർട്സ് ഡെസ്ക്
Next Story